ഭാര്യ നല്ല വസ്ത്രമണിഞ്ഞ് കാണണമെന്ന ആഗ്രഹം; ഒടുവില്‍ ആ അദ്ധ്യാപകന്‍ ചെയ്തത് ഇങ്ങനെ !

റായ്പൂര്‍, വെള്ളി, 28 ജൂലൈ 2017 (10:09 IST)

ഭാര്യയ്ക്ക് സമ്മാനം നല്‍കാന്‍ വിലകൂടിയ സാരി മോഷ്ടിച്ച അദ്ധ്യാപകന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ ബലാസ്പൂര്‍ ജില്ലയിലാണ് ഈ സംഭവമുണ്ടായത്. ഏതാണ്ട് 56,000 രൂപ വിലയുള്ള രണ്ട് സാരികളാണ് അദ്ധ്യാപകന്‍ മോഷ്ടിച്ചത്. സംഭവമായി ബന്ധപ്പെട്ട് അദ്ധ്യാപകനും, ഭാര്യയും ഇവരുടെ കസിനും പൊലീസ് പിടിയില്‍.
 
സാരികള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞദിവസം പൊലീസിന് ലഭിച്ച ഒരു വീഡിയോ ആണ് കേസില്‍ വഴിത്തിരിവായത്.
 
പ്രാദേശികമായി നടത്തപ്പെടുന്ന ഒരു ഉത്സവത്തില്‍ ഈ സാരിയണിഞ്ഞ സ്ത്രീയുടെ വീഡിയോ ആണ് പൊലീസിന് ലഭിച്ചത്. വീഡിയോ പ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയും ചെയ്തു. ഭാര്യ മറ്റു സ്ത്രീകള്‍ക്കിടയില്‍ നല്ല വസ്ത്രമണിഞ്ഞ് കാണണമെന്ന ആഗ്രഹമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ റായ്പൂര്‍ മോഷണം പൊലീസ് Police Theft India

വാര്‍ത്ത

news

കാവ്യയൊന്നും ഒന്നുമല്ല, ഇതാണ് പൊലീസിനെ വട്ടം കറക്കുന്നത്!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് ...

news

ദിലീപ് അഴിയെണ്ണുന്നത് മുംബൈ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്തശേഷം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ആലുവ സബ് ...

news

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം, വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; തന്നെ ലക്ഷ്യമിട്ടതാണെന്ന് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ വീടിന് ...

news

പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ബലാത്സംഗമല്ല; ഹൈക്കോടതി

പരസ്പരം സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ഒരിക്കലും ബലാത്സംഗമെന്ന് വിളിക്കാന്‍ ...