ചൈനയെ വരച്ചവരയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി രാംദേവ് രംഗത്ത്

ചൈനയെ വരച്ചവരയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി രാംദേവ് രംഗത്ത്

 Baba ramdev , Chinese products , ramdev , india china border issues , india , china , Chinese products , ബാബ രാംദേവ് , ഇന്ത്യ- ചൈന തര്‍ക്കം , ചൈനീസ് ഉല്‍‌പന്നങ്ങള്‍ , അജിത്​ ഡോവൽ , ചൈന
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 26 ജൂലൈ 2017 (20:15 IST)
ഇന്ത്യ- അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ചൈനീസ് ഉല്‍‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്ത്. ഇന്ത്യന്‍ ജനത അവരുടെ ഉല്‍‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു മുന്നില്‍ ചൈന മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലുമുള്ള ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം അതിര്‍ത്തിയില്‍ നിന്നു ചൈന പിന്മാറണമെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞു.

ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ബ്രിക്​സ്​ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനായി ബീജിങ്ങിലേക്ക്​ പോയതിന്​ പിന്നാലെയാണ്​ രാംദേവി​​ന്റെ അഭിപ്രായപ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :