ഭരണത്തിലല്ലാത്ത 2015-16 കാലഘട്ടത്തില്‍ ഡി‌എംകെ സമ്പാദിച്ചത് 77.63 കോടി!

ചെന്നൈ, ശനി, 28 ഒക്‌ടോബര്‍ 2017 (13:08 IST)

DMK, AIADMK, Stalin, Jayalalitha, Karunanidhi, Kejriwal, ഡി‌എം‌കെ, സ്റ്റാലിന്‍, ജയലളിത, കരുണാനിധി, കേജ്‌രിവാള്‍

ഭരണമില്ലാത്ത സമയത്തും സമ്പത്തുണ്ടാക്കുന്നതില്‍ കരുണാനിധിയുടെ ഡി എം കെ മുന്നില്‍. ഭരണത്തിലല്ലാത്ത 2015 - 16 കാലഘട്ടത്തില്‍ ഡി എം കെ സമ്പാദിച്ചത് 77.63 കോടി രൂപ. 
 
അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡി‌ആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്. സമ്പത്തുണ്ടാക്കിയതിന്‍റെ കാര്യത്തില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത് എ ഐ ഡി എം കെയാണ്. ആ കാലയളവില്‍ അവരുടെ സമ്പാദ്യം 54.93 കോടി രൂപയാണ്.
 
മൊത്തം 32 പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ വരവുചെലവ് കണക്കുകളാണ് എ ഡി ആര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി 2015-16 കാലഘട്ടത്തില്‍ 15.97 കോടി രൂപയുടെ സമ്പത്തുണ്ടാക്കി. ഇതില്‍ 13.10 കോടി രൂപ ആ സമയത്തുതന്നെ ടിഡിപി ചെലവാക്കുകയും ചെയ്തിട്ടുണ്ട്. കേജ്‌രിവാളിന്‍റെ ആം ആദ്‌മി പാര്‍ട്ടി ആ സമയത്ത് ചെലവഴിച്ച തുക 11.09 കോടി രൂപയാണ്.
 
സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ 2015-16 കാലഘട്ടത്തിലെ വരവുചെലവ് കണക്കുകള്‍ ഇതുവരെ തെരഞ്ഞെടുപ്പുകമ്മീഷനില്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാകിസ്ഥാനില്‍ ഒരു കിലോ തക്കാളിക്ക് 300 രൂപ; കാരണമറിഞ്ഞാല്‍ ഇന്ത്യാക്കാര്‍ അമ്പരക്കും

തക്കാളി വില കുതിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നതെന്ന് ...

news

രാത്രിയില്‍ വനിതാ ഹോസ്‌റ്റലില്‍ എസ്ഐയുടെ രഹസ്യ സന്ദര്‍ശനം; ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമർദനം - ഡിജിപി വിശദീകരണം തേടി

വനിതാ ഹോസ്റ്റലിനുമുന്നിൽ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. ...

news

സോണിയ ഗാന്ധിയെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ ...

Widgets Magazine