ബിജെപി വിട്ടെന്ന് യദ്യൂരപ്പ; പുതിയ പാര്‍ട്ടി ഡിസംബറില്‍

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ബി ജെ പിക്ക് സ്ഥിരം തലവേദനയായി മാറിയ മുന്‍ കര്‍ണാടക മുഖ്യമന്ത്രി പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന വിവരം സ്ഥിരീകരിച്ചു. താന്‍ ഇപ്പോള്‍ ബി ജെ പിയുടെ ഭാഗമല്ലെന്ന് യദ്യൂരപ്പ വ്യക്തമാക്കി. പുതിയ പാര്‍ട്ടി ഡിസംബര്‍ 10-ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.

“ബി ജെ പിയുമായി ബന്ധപ്പെട്ട ഒന്നും സംസാരിക്കുന്നില്ല. കാരണം ഞാന്‍ ആ പാര്‍ട്ടിയില്‍ ഇല്ല. ഡിസംബര്‍ 10-ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും”-യദ്യൂരപ്പ അറിയിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യദ്യൂരപ്പയുടെ ഈ നിര്‍ണ്ണായക നീക്കം. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് 2011 ജൂലൈയില്‍ ആണ് യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :