ബാംഗ്ലൂര്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി ജെ പി വിടുമെന്ന് സൂചന. യെദ്യൂരപ്പ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ബി ജെ പിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് എന്റെ അനുയായികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. എന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ബി ജെ പിയില്‍ നടക്കുന്നത്. പാര്‍ട്ടി വിടാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് - യെദ്യൂരപ്പ അറിയിച്ചു.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡിസംബറിലുണ്ടാകുമെന്നാണ് യെദ്യൂരപ്പ നല്കുന്ന സൂചന. ഇതോടെ കര്‍ണാടകയില്‍ ബി ജെ പി കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നുള്ള യെദ്യൂരപ്പയുടെ ആവശ്യം നേതൃത്വം തള്ളിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.