പി വി സിന്ധു ഇനി ആന്ധ്രയുടെ ഡെപ്യൂട്ടി കളക്ടര്‍

വെള്ളി, 28 ജൂലൈ 2017 (11:35 IST)

റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം കാത്ത ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ ആന്ധ്രാപ്രദേശിന്റെ ഡെപ്യൂട്ടി കളക്ടറായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു പിവി സിന്ധുവിന് കൈമാറി.
 
ഒരു മാസത്തിനുള്ളില്‍ സിന്ധു ജോലിയില്‍ പ്രവേശിക്കണമെന്ന് നിയമന ഉത്തരവില്‍ പറയുന്നുണ്ട്. മൂന്ന് വര്‍ഷകാലയളവില്‍ സിന്ധു പ്രേബേഷനിലായിരിക്കും. സര്‍ക്കാരിന്റെ ഡെപ്യൂട്ടി കളക്ടറായുള്ള നിയമന ഉത്തരവ് കൈപ്പറ്റിയ പിവി സിന്ധു സര്‍ക്കാരിന് നന്ദി പറഞ്ഞു. 
 
സ്‌പോര്‍ട്‌സില്‍ തനിക്ക് ഇനിയും ഒരുപാട് യാത്രകള്‍ ഉണ്ട്. കൂടുതല്‍ ഉയരം കീഴടക്കാനുള്ളതുകൊണ്ട് തന്നെ വ്യക്തമായ ലക്ഷ്യത്തോടെ മുന്നേറുമെന്നും സിന്ധു പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബാഡ്മിന്‍റണിനായിരിക്കും എന്നും സിന്ധു മാധ്യമങ്ങളെ അറിയിച്ചു. സിന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ചന്ദ്രബാബു നായിഡു അന്ന് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പി വി സിന്ധു സ്പോര്‍ട്സ് Sports Badminton ബാഡ്മിന്റണ്‍ Pv Sindhu

വാര്‍ത്ത

news

ബിജെപി ഓഫിസ് ആക്രമണം: കാഴ്ചക്കാരായി നിന്ന പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള ആക്രമണം നോക്കി നിന്ന ...

news

പ്രണയിനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് അക്ഷരങ്ങള്‍ കൊണ്ടുള്ള പുടവ

പിറന്നാള്‍ ദിനത്തില്‍ തന്റെ കാമുകിക്ക് വ്യത്യസ്തമായൊരു സമ്മാനം നല്‍കി ഞെട്ടിക്കണമെന്ന് ...

news

ക്ഷമയ്ക്കൊരു പരിധിയുണ്ട്, അക്കാര്യം സിപിഎം നേതൃത്വം ഓർക്കണം: മുന്നറിയിപ്പുമായി എം ടി രമേശ്

സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബിജെപി ...