തെലങ്കാന; അവിശ്വാസപ്രമേയത്തിന് 84 എംപിമാരുടെ പിന്തുണ

ഹൈദരാബാദ്| WEBDUNIA|
PRO
ലോക്‍സഭയില്‍ രൂപീകരണത്തെ സംബന്ധിച്ച് പ്രതിസന്ധി രൂക്ഷമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് 84 എം‌പിമാരുടെ പിന്തുണ ലഭിച്ചതായി തെലുങ്കുദേശം.

പ്രമേയം വൈകുന്നേരം പരിഗണിക്കും. ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്പ് വിശ്വാസവോട്ട് തേടാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സീമാന്ധ്രയില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന് കത്തു നല്‍കിയിരുന്നു.ഇതോടൊപ്പം ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും കത്തുനല്‍കിയിരുന്നു.

അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് ലോക്‌സഭയിലെ 50 എംപിമാരുടെ അതായത് 10 ശതമാനം പേരുടെ പിന്തുണ വേണമെന്നാണ് ചട്ടം. തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതു മുതല്‍ ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാരില്‍ നിന്നുതന്നെ പ്രതിഷേധങ്ങള്‍ നേരിട്ടു വരുന്നതാണ്.

തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വരുന്പോള്‍ സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആന്ധ്രാ മുഖ്യമന്ത്രി കിര‍ണ്‍ കുമാര്‍ റെഡ്ഡിയും തെലങ്കാനയ്ക്ക് എതിരാണ്. ഈ മേഖലയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ചിരഞ്ജീവി നേരത്തെ തന്നെ രാജിക്കത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു കൊടുത്തിരുന്നു.

പതിനഞ്ചാമത് ലോക്‌സഭയില്‍ ഇതുവരെ അവിശ്വാസപ്രമേയ വോട്ടെടുപ്പ്‌ നടന്നിട്ടില്ല. ഒരു വര്‍ഷം മുമ്പ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അവിശ്വാസപ്രമേയം കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :