ആന്ധ്രാപ്രദേശില്‍ ഹെലന്‍ ആഞ്ഞടിക്കുന്നു; രണ്ട് മരണം

മച്ചിലിപട്ടണം| WEBDUNIA|
PRO
ആന്ധ്രാപ്രദേശിന്റെ വടക്ക് കിഴക്കന്‍ തീരമേഖലയില്‍ ആഞ്ഞടിച്ച ഹെലെന്‍ ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു.

ഹൈദരാബാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്തിലാണ് ഒരാള്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഗോധാവരി ജില്ലയിലാണ് മറ്റൊരു മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മേഖലകളില്‍ കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടായി.

ഏകദേശം 11,000ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജില്ലയിലെ തീരപ്രദേശത്ത് നിന്ന് 6 ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ 20 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ഹെലെന്‍ ചുഴലിക്കാറ്റ് ആന്ധ്ര തീരമേഖലയില്‍ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മേഖലയിലെ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

മഴയും കാറ്റും കുറഞ്ഞാല്‍ ഇന്ന് രാത്രിയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 20 ടീം സുരക്ഷാ സംഘത്തെ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :