'ഞാന്‍ പരാജയപ്പെട്ടവളാണ്, എന്നെയാര്‍ക്കും ഇഷ്ടമല്ല’ - മരിക്കും മുമ്പ് അവള്‍ എഴുതിയത് ഇങ്ങനെയായിരുന്നു

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (10:42 IST)

ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് 23കാരി ഷീല്‍ മഹാവര്‍ ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അജ്മീറിലെ ശാസ്ത്രി നഗര്‍ സ്വദേശിയായ ഷീല്‍ സഹോദരിക്കൊപ്പമാണ് ജയ്പൂരില്‍ താമസിച്ചിരുന്നത്.
 
ജീവിതത്തില്‍ ഇതുവരെ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവിതത്തില്‍ താന്‍ പരാജയപ്പെട്ടവളാണെന്നും ആര്‍ക്കും തന്നെ ഇഷ്ടമല്ലെന്നും പരാമര്‍ശിക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കളോടും സഹോദരിയോടും ക്ഷമ ചോദിക്കുന്നുവെന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 
 
അമ്മയെയും അച്ഛനെയും നന്നായി പരിപാലിക്കാന്‍ സഹോദരിയോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. മൂത്ത സഹോദരിയോടൊപ്പം പഠിക്കുകയായിരുന്നു ഷീല്‍. സഹോദരി പായല്‍ സൈക്കോളജി അദ്ധ്യാപികയായി സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്ത് വരികയാണ്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഷീല്‍ ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷീല്‍ മഹാവറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഫാഷിസം എവിടെ എത്തി, എത്ര സെന്റിമീറ്ററായി എന്നു നോക്കേണ്ട സമയമല്ല, അപ്പോഴേക്കും നമ്മള്‍ ജീവനോടെ ഉണ്ടാകില്ല’: കാനം രാജേന്ദ്രന്‍

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെ പരിഹസിച്ച് ...

news

ഇര അവനാണ്, എന്നിട്ടും നീതി ലഭിക്കുന്നില്ല?- ഷെഫീഖ് ഹൈക്കോടതിയിലേക്ക്

പട്ടാപ്പകല്‍ മൂന്നു യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖ് ...

news

'വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു, ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയവികാരമാണ് ': കോടിയേരിക്ക് സുരേഷ് ഗോപിയുടെ ചുട്ടമറുപടി

അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ...

news

ക്രഡിറ്റ് തട്ടിയെടുക്കാന്‍ നോക്കേണ്ടാ...അത് കേന്ദ്രത്തെ ഞെട്ടിച്ച പിണറായിയുടെ നയതന്ത്രമാണ് !

ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് ...