Widgets Magazine Widgets Magazine

ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍, കേരളത്തിലെ റിസോര്‍ട്ടിലും ഒളിവില്‍ കഴിഞ്ഞു

കോയമ്പത്തൂര്, ചൊവ്വ, 20 ജൂണ്‍ 2017 (21:24 IST)

Widgets Magazine
Justice Karnan, Coimbatore, Court, Supreme Court, Kochi, ജസ്റ്റിസ് കര്‍ണന്‍, കോയമ്പത്തൂര്‍, കോടതിയലക്‍ഷ്യം, കൊച്ചി, സുപ്രീംകോടതി

കോടതിയലക്‍ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി എസ് കര്‍ണന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നരമാസമായി ഒളിവിലായിരുന്നു. ഈ മാസം 11 മുതല്‍ 13 വരെ കര്‍ണന്‍ കേരളത്തിലും ഒളിവില്‍ കഴിഞ്ഞു. 
 
കൊച്ചി പനങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടിലായിരുന്നു കര്‍ണന്‍ ജൂണ്‍ 11 മുതല്‍ 13 വരെ ഒളിവില്‍ കഴിഞ്ഞത്. രണ്ട് സഹായികളോടൊപ്പമായിരുന്നു അന്ന് താമസം. കോയമ്പത്തൂരില്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ജസ്റ്റിസ് കര്‍ണനെ ചൊവ്വാ‍ഴ്ച പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. 
 
കര്‍ണനെ ചെന്നൈയില്‍‌ എത്തിച്ചശേഷം കൊല്‍ക്കത്തയിലേക്കു കൊണ്ടുപോകും. തമിഴ്നാട് – ബംഗാള്‍ പൊലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണ് കര്‍ണനെ പിടികൂടിയത്. 
 
സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിക്കുകയും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ അതിനിടെ കര്‍ണന്‍ ഒളിവില്‍ പോവുകയാണുണ്ടായത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇക്കണ്ട പുരുഷാരത്തിൽ നിന്ന് കോവിന്ദനെ കണ്ടുപിടിച്ചെടുത്ത മോദി-ഷാ ടീമിനെ അനു'മോദി'ക്കുന്നു; പരിഹാസവുമായി ജയശങ്കര്‍

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദനെ തെരഞ്ഞെടുത്ത ബി ജെ പി നേതൃത്വത്തിനെതിരെ ...

news

ബിജെപിയുടെ ഏറ്റവും വലിയ ദളിത് മുഖം - രാം നാഥ് കോവിന്ദ് ? അറിയേണ്ടതെല്ലാം...

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ദലിത് നേതാവും നിലവിലെ ബിഹാര്‍ ഗവര്‍ണറുമായ രാം നാഥ് ...

news

പ്രധാനമന്ത്രിക്ക് വഴിയൊരുക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്; പുതുവൈപ്പിനിലെ പൊലീസ് നരനായാട്ടിനെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍

ഡി സി പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി ജി പി ടി പി സെന്‍കുമാര്‍. അന്നത്തെ ദൃശ്യങ്ങള്‍ ...

news

ജനനേന്ദ്രിയം മുറിച്ച കേസ്: ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി, യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പോക്‌സോ കോടതിയുടെ അനുമതി

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ ...

Widgets Magazine Widgets Magazine