ചാരവൃത്തി: ബ്രഹ്മോസ് യൂണിറ്റിലെ ജീവനക്കാരൻ അറസ്റ്റിൽ, ഐ എസ് ഐ ചാരനെന്ന് സംശയം

Sumeesh| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (17:16 IST)
ഡല്‍ഹി: ചാരവൃത്തി നടത്തിയതായുള്ള പ്രാഥമിക കണ്ടെത്തലിൽ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍. ഡി ആർ ഡി ഒ ജീവനക്കാരനായ നിഷാന്ത് അഗര്‍വാളിനെയാണ്‌ ആന്റീ ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്‌തത്‌.

ഇയാള്‍ ഐ എസ്‌ ഐ ഏജന്റാണെന്നാണ് പ്രാഥമിക നിഗമനം. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാം എന്നാണ് എ ടി എസ് സംശയിക്കുന്നത്.
ഉത്തര്‍ പ്രദേശ് എ ടി എസ്സും മഹാരാഷ്ട്ര പോലീസും സംയുക്തമായാണ് നിഷാന്തിനെ പിടികൂടിയത്

നാല് വര്‍ഷമായി ഇയാള്‍ ബ്രഹ്മോസ് യൂണിറ്റില്‍ ജോലി ചെയ്‌ത്‌ വരികയാണ്. യൂണിറ്റിൽ പ്രവർത്തിക്കുന്ന മറ്റാരെങ്കിലും ഇയാളുടെ പങ്കാളിയാണോ എന്ന കാര്യവും എ ടി എസ് പരിശോധിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :