ചട്ടങ്ങളില്‍ ഭേദഗതി, ഇനി ഐ‌ഐ‌എമ്മുകളില്‍ എം ബി എ!

ന്യൂഡല്‍ഹി, ചൊവ്വ, 24 ജനുവരി 2017 (19:53 IST)

IIM, MBA, Budget, Modi, Narendra Modi, ഐ ഐ എം, എംബിഎ, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റ്, ബജറ്റ്, മോദി

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റുകളില്‍ ഇനി എം ബി എ. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഇതുസംബന്ധിച്ച പുതിയ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐ‌ഐ‌എമ്മുകള്‍ക്ക് സ്റ്റാട്യൂട്ടറി പദവി നല്‍കുന്ന ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
 
ഇപ്പോഴുള്ള പിജിഡിബിഎം കോഴ്സിന് പകരം​ഡിഗ്രി നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പാര്‍ലമെന്‍റിന്‍റെ ബജറ്റ്​സമ്മേളനത്തില്‍ മാനവവിഭവ​ശേഷി വകുപ്പ്​ഈ ബില്‍ അവതരിപ്പിക്കും.
 
ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഐ ഐ എം ഡയറക്‌ടര്‍ക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത വ്യക്തിയെക്കാണ്ട് അന്വേഷണം നടത്താനുള്ള അനുമതി ഗവേണിംഗ് ബോര്‍ഡിന് നല്‍കിക്കൊണ്ടുള്ള വകുപ്പും പുതിയ ബില്ലിലുണ്ട്. നിലവില്‍ 20 ഐ ഐ എമ്മുകളാണ്​രാജ്യത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷാരൂഖ് ഇന്ത്യയിലെ ദാവൂദ് ഇബ്രാഹിമോ ?; ബിജെപി നേതാവിന്റെ പ്രസ്‌താവന വൈറലാകുന്നു

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് ...

news

ഈ വീഴ്ചയ്ക്ക് ആര് ഉത്തരം നല്‍കും? ആഭ്യന്തരവകുപ്പ് നിശ്ചലമോ? അര്‍ഹിക്കുന്ന ആദരം കിട്ടാതെ സംസ്ഥാന പൊലീസ് സേന!

തങ്ങളുടെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. എന്നാല്‍ ...

news

രാഹുല്‍ പറഞ്ഞു, ഉമ്മന്‍‌ചാണ്ടി അനുസരിച്ചു; ഇനി ഗോവയിലാണ് കളി!

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചരണായുധം ...

news

കെജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ അഴിമതി നടത്തി; ആരോപണവുമായി സന്നദ്ധസംഘടന

ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ...

Widgets Magazine