അങ്കമാലിയില്‍ പ്രധാനമന്ത്രി മാത്രമല്ല, നല്ല എരിവുള്ള പിള്ളേരുമുണ്ട്!

അങ്കമാലിയിലെ യുവാക്കളുടെ വീറുറ്റ കഥ - അങ്കമാലി ഡയറീസ്

Ankamaly Diaries, Lijo Jose Pellisserry, Chemban Vinod Jose, Double Barrel, Prithviraj, അങ്കമാലി ഡയറീസ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, ഡബിള്‍ ബാരല്‍, പൃഥ്വിരാജ്
Last Updated: ചൊവ്വ, 24 ജനുവരി 2017 (15:36 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ അങ്കമാലി ഡയറീസ് പ്രദര്‍ശനസജ്ജമായി. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നടന്‍ ചെമ്പന്‍ വിനോദ് ജോസാണ് പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അങ്കമാലിയിലെ ഒരുകൂട്ടം യുവാക്കളുടെ വീറുറ്റ കഥയാണ് ചിത്രം പറയുന്നത്.

സുബ്രഹ്മണ്യപുരം, നാടോടികള്‍ പോലെയുള്ള തമിഴ് ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ആഖ്യാനശൈലിയാണ് അങ്കമാലി ഡയറീസിന് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്.

ഡബിള്‍ ബാരല്‍ എന്ന പരാജയചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസംരംഭമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :