ഗുര്‍മീത് സെക്‌സ് അഡിക്ട് !

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (15:37 IST)

പീഡനക്കേസില്‍ അറ്സ്റ്റിലായ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഇപ്പോള്‍ റോഹ്തക്കിലെ ജയിലില്‍ ആണ്. 20 വര്‍ഷത്തെ ശിക്ഷയാണ് ഗുര്‍മീതിന് ലഭിച്ചിട്ടുള്ളത്. തനിക്ക് ലൈംഗിക ശേഷിയേ ഇല്ലെന്ന് കോടതിയില്‍ പറഞ്ഞ ആളാണ് ഗുര്‍മീത്. 
 
എന്നാല്‍ ജയിലില്‍ എത്തി ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിയെന്നു വേണം പറയാന്‍. ഗുര്‍മീതിന്റെ പ്രശ്‌നം അമിതമായ ലൈംഗികാസക്തിയാണ് എന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നത്. ദേര ആസ്ഥാനത്തെ കുറിച്ച് മുമ്പ് വന്ന വാര്‍ത്തകള്‍ കൂടി ഓര്‍ത്തെടുത്താല്‍ ഇതില്‍ ആര്‍ക്കും ഒരു സംശയവും തോന്നില്ല.
 
ദേര ആസ്ഥാനത്തുള്ള ഗുര്‍മീതിന്റെ രഹസ്യ അറ അറിയപ്പെടുന്നത് തന്നെ 'സെക്‌സ് ഗുഹ' എന്നാണ്. ഇവിടെ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് ദേരയിലെ സന്യാസിനികളായിരുന്ന രണ്ട് യുവതികള്‍ പരാതിപ്പെട്ടത്. രഹസ്യ അറയില്‍ പരിചരണത്തിന് സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശം ഉണ്ടായിരുന്നുള്ളു. അവിടെ വച്ച് ഇയാള്‍ സ്ത്രീകളെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
 
ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ള ആളാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ജയിലില്‍ എത്തി പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയിലില്‍ ലൈംഗിക തൃപ്തി ലഭിക്കുന്നില്ല എന്നതും ഗുര്‍മീതിനെ ഇപ്പോള്‍ വലയ്ക്കുന്നുണ്ടത്രെ. ഗുര്‍മീത് പരിക്ഷീണനും ഉത്കണ്ഠാകുലനും ആണ് എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോ​ദി​യു​ടേ​യും ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മു​സ്ലിം യുവതിയെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിവാദനായകനും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയുമായ ...

news

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളത്: മോദി

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി ...

news

‘കണ്ണന്താനം മന്ത്രിയായത് നല്ലത്, ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’: കെഎം മാണി

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവിയെ പരോക്ഷമായി വിമര്‍ശിച്ച് കേരളാ ...

news

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍: ചെന്നിത്തലയ്ക്കെതിരെ മുരളീധരന്‍

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് ...

Widgets Magazine