കോണ്‍ഗ്രസ് നേതൃമാറ്റത്തിന്, സോണിയയ്ക്ക് പകരം രാഹുല്‍ വന്നേക്കും

ന്യൂഡല്‍ഹി, ശനി, 10 ജനുവരി 2015 (09:40 IST)

കോണ്‍ഗ്രസ്, രാഹുല്‍, പ്രിയങ്ക, വധ്ര, ഉമ്മന്‍‌ചാണ്ടി

എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണിയാഗാന്ധിക്ക് പകരം രാഹുലിനെ ആ സ്ഥാനത്ത് ഉടന്‍ അവരോധിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും. 
 
പാര്‍ട്ടിയുടെ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഏറെക്കാലമായുണ്ട്. സമീപകാലത്തുണ്ടായ എല്ലാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ സമ്പൂര്‍ണ അഴിച്ചുപണി നടത്തേണ്ട സമയം അതിക്രമിച്ചതായുള്ള അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് ഈ അഭിപ്രായം പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
 
ഉപാധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ തന്‍റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു എന്നും അതിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി രാഹുലിന് നല്‍കണമെന്നും ഏറെക്കാലമായി താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതായും ദിഗ്വിജയ് സിംഗ് പറഞ്ഞു. സോണിയാഗാന്ധിയോട് നേരിട്ടുതന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
 
വരുന്ന സെപ്‌റ്റംബറിലാണ് പുതിയ എ ഐ സി സി അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടത്. അന്ന് സോണിയയ്ക്ക് പകരം രാഹുലിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. എന്നാല്‍ സോണിയ തന്നെ നേരിട്ടിടപെട്ട് ഉടന്‍ അധ്യക്ഷപദവി രാഹുലിന് കൈമാറുമെന്ന് അറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രിമാരും ഉദ്യോഗസ്ഥരും അപഥസഞ്ചാരം നടത്തുന്നെന്ന് പിണറായി

സംസ്ഥാനസര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും അപഥസഞ്ചാരം നടത്തുന്നെന്ന് സി പി ഐ (എം) ...

news

സമ്മേളനം കഴിഞ്ഞാല്‍ ഇടുക്കിയില്‍ വിഎസ് അനുകൂലികള്‍ക്കെതിരെ നടപടി

തൊടുപുഴ: സമ്മേളനം കഴിഞ്ഞാല്‍ വി എസ് പക്ഷക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. സിപിഎം ഇടുക്കി ...

news

റണ്‍ കേരള റണ്‍: ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും

തിരുവനന്തപുരം: റണ്‍ കേരള റണ്ണിണ്‍ നടത്തിപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ...

news

മൂടല്‍മഞ്ഞ്: 38 ട്രയിനുകള്‍ ഭാഗികമായി റദ്ദു ചെയ്തു

അതിശൈത്യം തുടരുന്നതിനിടെ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിന് കുറവു വന്നു. മൂടല്‍മഞ്ഞിനെ ...

Widgets Magazine