കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം: വനിതാ കമ്മിഷൻ

ചൊവ്വ, 7 നവം‌ബര്‍ 2017 (10:35 IST)

അനുബന്ധ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ കുറ്റക്കാർക്ക് ആറുമാസത്തിനകം വധശിക്ഷ നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യമെന്ന് അധ്യക്ഷ സ്വാതി മാലിവൽ വ്യക്തമാക്കി. 
 
തലസ്ഥാന നഗരത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിലാണിത്. കുട്ടികൾക്കെതിരായ ആക്രമണത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല സമിതിയെ രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 
 
'ആറു മാസത്തിനുള്ളിൽ വധശിക്ഷയെന്ന നിയമം വന്നാൽ ആ ഭയത്തിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന് അവർ പിൻമാറണം. അങ്ങനെയെ ഇത്തരം ആളുകളുടെ മാനസികാവസ്ഥ മാറ്റാനാകുകയുള്ളു. കഴിഞ്ഞ രണ്ടു വർഷമായി ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ നിരവധിത്തവണ കണ്ടുവരികയാണ്. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമെന്നു തോന്നുന്നു' - അവർ കൂട്ടിച്ചേർത്തു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡൊണാള്‍ഡ് ട്രംപിന് ‘നടുവിരല്‍ നമസ്‌കാരം’ നല്‍കി; പിന്നീട് യുവതിക്ക് സംഭവിച്ചത്...

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച ...

news

ആഘോഷളൊന്നുമില്ലാതെ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനവും മൊബൈല്‍ ആപ്പും ഉടന്‍ ‍!

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ...

news

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് ഇനി രക്ഷയില്ല; ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും ?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി ...

Widgets Magazine