മദ്യത്തിനും മറ്റുമെല്ലാം സ്ത്രീകളുടെ പേര് നൽകിയാല്‍ മതി,​ ആവശ്യക്കാർ വര്‍ധിക്കുന്നത് കാണാം; വിവാദ പ്രസ്താവനയുമായി മന്ത്രി

മദ്യത്തിനും മറ്റും സ്ത്രീകളുടെ പേര് നൽകൂ,​ ആവശ്യക്കാർ കൂടുന്നത് കാണാം: മഹാരാഷ്ട്ര മന്ത്രി

gireesh mahajan , minister , maharashtra , ഗിരീഷ് മഹാജന്‍ , മഹാരാഷ്ട , മന്ത്രി
മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (13:58 IST)
സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയുമായി മന്ത്രി രംഗത്ത്. മദ്യത്തിനും സാധനങ്ങൾക്കുമെല്ലാം സ്ത്രീകളുടെ പേര് നൽകുകയാണെങ്കില്‍ അതിന് ആവശ്യക്കാർ കൂടുന്നത് കാണാമെന്നായിരുന്നു മഹാരാഷ്ടയിലെ മന്ത്രിയായ ഗിരീഷ് മഹാജന്റെ പ്രസ്താവന.

മദ്യത്തിന്റേയോ മറ്റേതെങ്കിലുമൊരു ഉല്പന്നത്തിന്റേയോ വിൽപനയും ആവശ്യവും കൂടണമെന്നുണ്ടോ ? എങ്കിൽ അവയ്ക്ക് സ്ത്രീകളുടെ പേര് നൽകൂ എന്നായിരുന്നു മഹാരാഷ്ട്രയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ പരിപാടിയിൽ സംസാരിക്കവെ മന്ത്രി പറഞ്ഞത്.

മന്ത്രി നടത്തിയ ഈ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിനെതിരെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങണമെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. രാത്രിയിൽ നാല് കുപ്പി മഹാരാജ മദ്യം മന്ത്രി കഴിക്കുന്നത് കൊണ്ടാവും അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നും മാലിക്ക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :