കാലാവസ്ഥാ മാറ്റം: വന്‍തോതില്‍ കരഭൂമി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍
കൊല്‍ക്കത്ത|
WEBDUNIA|
Last Modified ബുധന്‍, 19 ജൂണ്‍ 2013 (15:02 IST)
WD
WD
കാലാവസ്ഥാ മാറ്റം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് കരഭൂമി നഷ്ടമാകുമെന്ന് പഠന റിപ്പോര്‍ട്ട്. 14,000 ചതുരശ്ര കിലോമീറ്ററോളം കരഭൂമി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രകൃതിയെക്കുറിച്ചു പഠനം നടത്തുന്ന ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ചൂട് കൂടുന്നതു കാരണം കടല്‍ വികസിക്കുന്നതും ഹിമാലയത്തിലെ മഞ്ഞുരുക്കം കൂടുന്നതുമാണ് സമുദ്രനിരപ്പ് ഉയരാന്‍ കാരണം. സമുദ്രത്തിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരുമ്പോഴാണ് ഈ നഷ്ടം സംഭവിക്കുക. സമുദ്രനിരപ്പ് തീരത്തേക്ക് ഒന്നു മുതല്‍ ആറ് മീറ്റര്‍ വരെ ഉയരുമ്പോള്‍ 13,973-നും 60,497-നും ചതുരശ്ര കിലോമീറ്ററിന് ഇടയ്ക്കുള്ള കരഭൂമി നഷ്ടപ്പെടും.
സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയരുമ്പോള്‍ ഗോദാവരി-കൃഷ്ണ പരിസ്ഥിതി സൗഹൃദമേഖലയുടെ കാല്‍ഭാഗത്തോളം നശിക്കും. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയ പഞ്ചിമബംഗാളിലെ സുന്ദര്‍ബാന്റെ പകുതിയിലധികം ഭാഗവും നഷ്ടപ്പെടുമെന്ന് പഠനത്തില്‍ പറയുന്നു.
ഇന്ത്യയിലെ 18 മുതല്‍ 48 വരെയുള്ള പരിസ്ഥിതിസൗഹൃദ മേഖലകള്‍ക്കും ഇത് ഭീഷണിയാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.