സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല

കൊച്ചി: | WEBDUNIA|
PRO
PRO
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തിയതായി കണ്ടെത്താനായില്ല. ഇതേക്കുറിച്ച് ഐജി പത്മകുമാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ ഫോണ്‍ ആഭ്യന്തര വകുപ്പിന്റെ അറിവോടു കൂടി ചോര്‍ത്തുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് നിഷേധിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :