കല്‍ക്കരി: 6 ഖനികളുടെ ലൈസന്‍സുകള്‍ കൂടി റദ്ദാക്കും
ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ആറു കല്‍ക്കരി ഖനികളുടെ ലൈസന്‍സ് കൂടി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്ര സീംലെസ്, ഐഎസ്ടി സ്റ്റീല്‍ ആന്‍ഡ് പവര്‍, ഇലക്ട്രോസ്റ്റീല്‍ കാസ്റ്റിംഗ് എന്നിവയുടെ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് തീരുമാനം.അനുവദിച്ച സമയത്തിനുള്ളില്‍ കല്‍ക്കരി ഖനി ഒരുക്കാന്‍ കഴിയാത്ത ഏഴ് കമ്പനികളുടെ ബാങ്ക് ഗാരന്റികള്‍ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ ഏഴു കല്‍ക്കരി ഖനികളുടെ അനുമതി നിഷേധിക്കുകയും ഏഴ് കമ്പനികളുടെ ബാങ്ക് ഗാരന്റികള്‍ കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കല്‍ക്കരി ഖനനാനുമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന മന്ത്രാലയതല സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.