ചണ്ഡീഗണ്ഡ്|
AISWARYA|
Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:36 IST)
കന്നുകാലികള്‍ക്ക് ഹോസ്റ്റല്‍ പണിയാനൊരുങ്ങി
ഹരിയാന സര്‍ക്കാര്‍. നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് കാലി വളര്‍ത്തലിന് സഹായകമാകുന്ന രീതിയിലുള്ള ഹോസ്റ്റലുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഹരിയാനയിലെ മൃഗസംരക്ഷമ വകുപ്പ് മന്ത്രി ഓം പ്രകാശ് ദന്‍കറാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഈ പദ്ധതിക്കായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ 50 മുതല്‍ 100 ഏക്കര്‍ വരെ ഏറ്റെടുക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. പശു, എരുമ തുടങ്ങി എല്ലാ കറവമൃഗങ്ങളെയും ഇവിടെ താമസിപ്പിക്കാനാണ് തീരുമാനമെന്ന് ഓം പ്രകാശ് ദന്‍കര്‍ പറഞ്ഞു.