കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു

ലക്‌നൗ, ചൊവ്വ, 8 ഓഗസ്റ്റ് 2017 (15:35 IST)

കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കാന്‍ ശ്രമിച്ച പിതാവിന് മകന്റെ കൈകൊണ്ട് ദാരുണാന്ത്യം.  പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാല്‍ പാലാണ് മകന്‍ പ്രിന്‍സിന്റെ വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. 
 
മകനെ പഠിപ്പിച്ച് ഒരു എഞ്ചിനീയറാക്കണമെന്നായിരുന്നു മോത്തിലാലിന്റെ ആഗ്രഹം. എന്നാല്‍ പ്രിന്‍സിന് കണക്കിനോട് തീരെ താല്‍‌പര്യമില്ലായിരുന്നു. കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവാണെന്നറിഞ്ഞ പ്രിന്‍സിനെ പിതാവ് തല്ലുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രിന്‍സ് പിതാവായ മോത്തിലാലിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് അലഹബാദ് പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആ ഒരൊറ്റ കാരണം കൊണ്ടാണ് ആദ്യം കൈയൊഴിഞ്ഞതും ഇപ്പോള്‍ കേസ് ഏറ്റെടുത്തതും! - ദിലീപിന്റെ അഭിഭാഷകന്റെ അറിയാത്ത ചില കഥകള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ ആദ്യം ...

news

ഫോണ്‍ വിളിച്ചു കുടുങ്ങി; സുനിക്ക് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാക്കനാട് ...

news

‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ...കാത്തിരിക്കാം’; ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി

തന്റെ കരണത്തടിക്കുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് വീണ്ടും സുധീഷ് മിന്നിയുടെ ...

news

പതിനാറാം തിയതിക്ക് പ്രത്യേകതയുണ്ട്; ദിലീപിന്റെ ഉള്ള സമാധാനം കൂടി നഷ്‌ടപ്പെടുത്തി സുനിയുടെ ആ ‘മാഡം’

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ...