ഒടുവില്‍ സുനി അത് വെളിപ്പെടുത്തി; കാവ്യക്കും നാദിര്‍ഷക്കും ആശ്വസിക്കാം, ഇതുവരെ കഥയില്‍ ഇല്ലാതിരുന്ന രണ്ട് അറസ്റ്റ് ഉടന്‍ ?!

ഒടുവില്‍ സുനി അത് വെളിപ്പെടുത്തി; ഇതുവരെ കഥയില്‍ ഇല്ലാതിരുന്ന രണ്ട് അറസ്റ്റ് ഉടന്‍ ?!

കൊച്ചി| AISWARYA| Last Updated: ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:08 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് ജാമ്യം നേടുന്നതിന് മുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമെന്നാണ് വിവരം. കേസില്‍ ഇനിയും രണ്ട് അറസ്റ്റുകള്‍ കൂടി നടന്നേക്കുമെന്നും സൂചനയുണ്ട്. ഈ കേസിലെ മുഖ്യ പ്രതി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

നടിക്കെതിരെ ക്വട്ടേഷനെടുത്ത പള്‍സര്‍ സുനി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്തെതിയിരിക്കുകയാണ്. ആക്രമിക്കപ്പെട്ടത് സിനിമാരംഗത്തുള്ള സ്ത്രീ ആയതിനാലും പിടിക്കപ്പെട്ടത് സിനിമയിലെ പ്രമുഖന്‍ ആയതിനാലും ഇനി കുടുങ്ങാനുള്ളത് സിനിമാരംഗത്ത് തന്നെ ഉള്ളവരാണ് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നാണ് പള്‍സര്‍ സുനി പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്ത് നിന്നും ഇനി പ്രതികളില്ലെന്നാണ് പള്‍സര്‍ സുനി ഏറ്റവും ഒടുവിലായി വെളിപ്പെടുത്തിയിരിക്കുന്നത്. പതിനാറാം തിയ്യതി കഴിയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സുനി വ്യക്തമാക്കുന്നു. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുനി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :