'എന്നാലും അയാൾക്കെങ്ങനെ കഴിഞ്ഞു?' - ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

ശനി, 7 ഒക്‌ടോബര്‍ 2017 (13:05 IST)

ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. കാമുകിയെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം മക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ ഭൈരവ് നാഥ് എന്ന യുവാവാണ് ഒളിവിൽ കഴിയുന്നത്. 
 
ജാര്‍ഖണ്ഡിലെ ധന്‍ബാധിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയേയും മക്കളെയും ഭൈരവിനു ഇഷ്ടമായിരുന്നുവെന്നും അതിനാൽ കൊലപാതകം വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. 
 
വീട്ടിനുള്ളിലെ ബെഡ്റൂമിൽ ഇലക്ടിക്ക് വയര്‍ കഴുത്തില്‍ കുരുക്കി കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു  യുവാവിന്റെ ഭാര്യയുടേയും മക്കളുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളാണ് പിതാവിനാല്‍ കൊല ചെയ്യപ്പെട്ടത്. 
 
ഇളയ മകന്റെ പിറന്നാള്‍ ദിനമായിരുന്നു ബുധനാഴ്ച. എല്ലാവരും കൂടി കേക്ക് മുറിച്ച് മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. 
 
റാഞ്ചി സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊലപാതകം പീഡനം സ്ത്രീ പൊലീസ് ക്രൈം Murder Rape Women Police Crime

വാര്‍ത്ത

news

ദിലീപിനെതിരായ കേസിൽ 300 സാക്ഷികൾ, നാലു യുവനടിമാരും ലിസ്റ്റിൽ!

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നാല് യുവനടിമാർ അന്വെഷണ സംഘത്തിനു മുമ്പാകെ ...

news

പഞ്ച്കുളയിലെ കലാപത്തിന്റെ മുഖ്യ സൂത്രധാര ഹണിപ്രീത്; പപ്പയുടെ ഏഞ്ചല്‍ വാരിയെറിഞ്ഞത് 1.25 കോടി രൂപയെന്ന് പൊലീസ്

മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം ...

news

ഹാദിയ കേസ്: എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ...

news

'രഹസ്യമൊഴി കൊടുത്ത റിമി അല്ല, എന്തും പരസ്യമായി ധൈര്യത്തോടെ പറയുന്ന റിമയാണ് ഇന്നത്തെ ഹീറോ' - വൈറലാകുന്ന പോസ്റ്റ്

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ അവളോടോപ്പം നിലയുറപ്പിച്ച താരമാണ് ...