വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാന്‍ അച്ഛന് സാമ്പത്തിക ശേഷിയില്ല; പതിനേഴുകാരി ചെയ്തത്...

മുംബൈ, വെള്ളി, 6 ഒക്‌ടോബര്‍ 2017 (14:58 IST)

Widgets Magazine
suicide  , farmer , dowry , Police , ആത്മഹത്യ , പൊലീസ് , സ്ത്രീധനം , കര്‍ഷകന്‍

വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി കര്‍ഷകനായ അച്ഛനില്ലെന്ന വിഷമത്തില്‍ പതിനേഴുകാരി ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലുളള പൂജാ വികാസ് ഷിര്‍ഗെറെ എന്ന പന്ത്രണ്ടാം ക്ലാസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിതവാദയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ മുറിയിലാണ് പൂജ വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചത്. മഹാത്മാ ജ്യോതിബാ ഫൂലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന പൂജ സഹോദരനോടൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. പൂജയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.
 
സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് താനെന്നും തന്നോട് അച്ഛന്‍ ക്ഷമിക്കണമെന്നും പൂജ കത്തിലൂടെ ആവശ്യപ്പെടുന്നു. സംഭവം അറിഞ്ഞെത്തിയ വീട്ടുടമസ്ഥനും അയല്‍ക്കാരും ചേര്‍ന്ന് പൂജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛനോടും മറ്റു കുടുംബാംഗങ്ങളോടും ആത്മഹത്യയുടെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കിന്‍വാത് തെഹ്‌സില്‍ പൊലീസ് അറിയിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഞാന്‍ വട്ടനാണെന്ന് കേരളത്തിലുള്ളവര്‍ പറയുന്നതിന് കാരണം ഇതാണ്; തുറന്നു പറഞ്ഞ് കണ്ണന്താനം

രാജ്യത്തെ 60 ശതമാനം ആളുകൾക്ക് ഇപ്പോഴും ശുചിമുറിയില്ല. മിഡിൽക്ലാസ് ആളുകളാണ് ...

news

ശശികലയ്ക്ക് കര്‍ശന ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍

സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ ...

news

ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? വിഷമിക്കേണ്ട, കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ് !

ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ജെറ്റ് എയര്‍വെയ്‌സ്. ദീപാവലി ...

Widgets Magazine