ഇന്ത്യൻ പൗരത്വമുള്ള എനിക്ക് രാജ്യത്തെവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാം: വിശദീകരണവുമായി അമല പോൾ

വെള്ളി, 3 നവം‌ബര്‍ 2017 (08:40 IST)

വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ച സംഭവത്തിൽ ന്യായീകരണവുമായി അമല പോൾ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമല സംഭവത്തെ ന്യായീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അമലാ പോളിന്റെ വിശദീകരണം.  
 
അധികൃതർ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് തനിക്കെതിരെ പ്രചരണങ്ങൾ നടക്കുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമർശകരുടെ അനുവാദം വേണോയെന്നും അമല ചോദിക്കുന്നു.
 
നേരത്തേ സംഭവത്തിൽ ചുട്ട മറുപടിയുമായി അമല രംഗത്തെത്തിയിരുന്നു‍. ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നും തന്റെ ഫേസ്ബുക്കിലൂടെ തന്നെ അമല ചോദിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാനഭംഗം എതിര്‍ത്ത യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു - സംഭവം യുപിയില്‍

മാനഭംഗം തടയാന്‍ ശ്രമിച്ച യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ...

news

പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്ക് കുരുക്ക് മുറുകുന്നു - നോട്ടീസ് നല്‍കി

പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത ...

news

കമല്‍‌ഹാസന്‍ ഹാ​ഫി​സ് സ​യി​ദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ ...

news

ഇനിമുതല്‍ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൌജന്യ ചികിത്സ; കേരളത്തിന്‍റെ മനം കവര്‍ന്ന് പിണറായി

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇനിമുതല്‍ ആദ്യ 48 മണിക്കൂര്‍ സൌജന്യ ചികിത്സ. ഈ സമയത്തെ ...

Widgets Magazine