ഇതു കിടുക്കും, തകർക്കും! - മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ പൊളിക്കുമെന്ന് നടൻ

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ കിടുക്കി തകർക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്

aparna| Last Modified വ്യാഴം, 2 നവം‌ബര്‍ 2017 (10:42 IST)
ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ ഇന്നലെയാണ് മമ്മൂട്ടി നായകനാകുന്ന ആഗസ്ത് സിനിമാസ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതും പോസ്റ്റ് വൈറലായിരുന്നു. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ നടന്‍ സുരാജ വെഞ്ഞാറമൂടും പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഒപ്പം ഇത് കിടുക്കും തകര്‍ക്കും മമ്മൂട്ടി എന്നുമാണ് സുരാജ് പറഞ്ഞിരിക്കുന്നത്.

വമ്പന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരംഭിക്കുന്ന വിവരം നേരത്തേ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായിട്ടാണ് മമ്മൂട്ടി വേഷമിടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :