ഇനിമുതല്‍ ശൈശവ വിവാഹത്തില്‍ പങ്കെടുക്കുന്നവരും കുടുങ്ങും

ശൈശവ വിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അതിഥികളും കുടുങ്ങും. കര്‍ണാടകയില്‍ മൈസുരുവിലാണ് ഇത്തരമൊരു നിയമഭേദഗതി നടത്തിയത്. ഇതുവരെ ശൈശവ വിവാഹങ്ങള്‍ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്ക

മൈസുരു, കര്‍ണാടക, ശൈശവ വിവാഹം Mysore, Karnataka, Child Marriage
മൈസുരു| rahul balan| Last Modified ശനി, 21 മെയ് 2016 (20:33 IST)
ശൈശവ വിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അതിഥികളും കുടുങ്ങും. കര്‍ണാടകയില്‍ മൈസുരുവിലാണ് ഇത്തരമൊരു നിയമഭേദഗതി നടത്തിയത്. ഇതുവരെ ശൈശവ വിവാഹങ്ങള്‍ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കെതിരെ കൂടി നിയമനടപടി സ്വീകരിക്കുന്നതിനുള്ള നിയമഭേദഗതിയാണ് മൈസുരുവില്‍ കൊണ്ടുവരാന്‍ പോകുന്നത്.

മൈസുരുവിലെ വിമെന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ നിയമഭേദഗതി നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം ശൈശവ വിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഇത്തരത്തില്‍ ശൈശവ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പോസ്‌കോ നിയമം നിയമം ചുമത്താനും ശിപാര്‍ശയുണ്ട്.

പോസ്‌കോ നിയമം ചുമത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവായിരിക്കും ലഭിക്കുക. എന്നാല്‍ ഇത്തരം ശൈശവ വിവാഹങ്ങളില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയാലാണ് അതിഥികള്‍ക്കെതിരെ പോസ്‌കോ ചുമത്തുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :