ഔഡിയുടെ ഏറ്റവും വേഗതയേറിയ കാർ ആർ8 വി10 പ്ലസ് ഇന്ത്യയില്‍!

ഔഡി തങ്ങളുടെ സ്പോർട്സ് കാർ നിരയിലെ ഏറ്റവും വേഗതയേറിയ കാർ ആർ8 വി10 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു.

ഔഡി, ആർ8 വി10 പ്ലസ്, കര്‍ണാടക, വിരാട് കോഹ്‌ലി Audi, R8V10Plus, Karnataka, Virad Kohli
കര്‍ണാടക| സജിത്ത്| Last Modified ശനി, 21 മെയ് 2016 (09:51 IST)
ഔഡി തങ്ങളുടെ സ്പോർട്സ് കാർ നിരയിലെ ഏറ്റവും വേഗതയേറിയ കാർ ആർ8 വി10 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഈ കാറിനു പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് വെറും 3.2 സെക്കൻഡുകൾ മാത്രം. പരമാവധി 330 കിലോമീറ്റർ വേഗതയിൽ വരെ കുതിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഔഡി ഇന്ത്യയുടെ തലവൻ ജോ കിങ്ങിനൊപ്പം കമ്പനിയുടെ ബ്രാൻഡ് അംബാസിഡറയായ ക്രിക്കറ്റ്താരം വിരാട് കോഹ്‌ലിയാണു പുതിയ മോഡൽ പുറത്തിറക്കിയത്.

എയ്റോഡൈനാമിക് കൺസെപ്റ്റിൽ അധിഷ്ടിതമാണ് ആർ8 വി10 പ്ലസിന്റെ രൂപകൽപന. 5.2 എഫ്എസ്ഐ ക്വാട്ട്രോ എൻജിനാണ് ഔഡി ആർ8 വി 10 പ്ലസിനു കരുത്തേകുന്നത്. പരമാവധി 610 എച്ച് പി കരുത്തും 6500 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദനശേഷി. മോണോപോസ്റ്റോ കോക്പിറ്റ് ഡിസൈനാണു മറ്റൊരാകർഷണം. പുതിയ മോഡൽ 13 ശതമാനം അധിക ഇന്ധനക്ഷമത നൽകുമെന്നാണു കമ്പനിയുടെ അവകാശവാദം. റേസ്ട്രാക്കിനു പുറത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കെൽപ്പുള്ളതാണ് തികച്ചും സ്പോർട്സ് മോഡലായ ആർ8 വി10 പ്ലസ്.

ഔഡി സ്പേസ് ഫ്രെയിം, വി10 എന്‍ജിനടക്കം പകുതിയോളം ഫീച്ചറുകൾ സ്പോർട്സ് വകഭേദം ഔഡി ആർ8 എൽ എം എസുമായി പങ്കുവയ്ക്കുന്ന പുതിയ മോഡലിനു പഴയ മോഡലിനെ അപേക്ഷിച്ചു ഭാരം കുറവാണ്. കനക്കുറവുള്ള അലൂമിനിയം, ഗ്ലോസ് കാർബൺ മെറ്റീരിയലുകളാണു ബോഡി നിർമിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്. ഏഴു സ്പീഡ് എസ് ട്രോണിക് ട്രാൻസ്മിഷൻ. നാലു സ്റ്റാൻഡേർഡ് ഡ്രൈവ് മോഡുകൾ. ഇലക്ട്രോ-ഹൈഡ്രോളിക് മൾട്ടിപ്ലേറ്റ് ക്ലച്ച്. 4.42 മീറ്റർ നീളം. വീതി 1.94 മീറ്റർ. കസ്റ്റമൈസേഷൻ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. കർണാടക എക്സ് ഷോറൂമിൽ 2.6 കോടി രൂപയാണു പ്രാരംഭവില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :