ന്യുഡല്‍ഹി|
PRIYANKA|
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (12:06 IST)
രഘുറാം രാജനു ശേഷം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത് ആരെന്ന വ്യക്തമായ സൂചനകളുമായി കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടിക. ഗവര്‍ണര്‍ സ്ഥാനത്തേക്ക് നാലുപേരെ നിലനിര്‍ത്തിയാണ് അവസാന ചുരുക്കപ്പട്ടിക കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.
ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവരില്‍ മൂന്ന്‌പേര്‍ മുതിര്‍ന്ന കേന്ദ്രബാങ്ക് തലവന്‍മാരും, ഒരാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ബാങ്കിന്റെ തലവനുമാണെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുന്ന സൂചനകളില്‍ ചുരുക്കപ്പട്ടിയിലുള്ളത് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ മുന്‍ ഡെപ്യുട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍, സുബേര്‍ ഗോകര്‍ണന്‍ സ്‌റ്റേറ്റ് ബാങ്ക് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരാകാനാണ് സാധ്യത.
ആര്‍ബിഐ ഗവര്‍ണര്‍ക്കൊപ്പം പുതിയ ധനനയ കമ്മിറ്റിയെയും ഉടന്‍ തെരഞ്ഞെടുക്കുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ തുടരുന്ന ഇന്ത്യയ്ക്ക് രഘുറാം രാജന്റൈ വിരമിക്കല്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.