അവസാനം ശശികലയും ദിനകരനും പാർട്ടിയിൽ നിന്ന് പുറത്ത്; എല്ലാ അധികാരങ്ങളും ഇനി ഒപി‌എസിനും ഇപി‌എസിനും

ചെന്നൈ, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:30 IST)

ഒടുവില്‍ അണ്ണാ ഡിഎംകെയിലെ അഴിച്ചുപണിയില്‍ വികെ ശശികലയും ടിടിവി ദിനകരനും പുറത്ത്. ചെന്നൈയില്‍ ചേരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വികെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ ടിടിവി ദിനകരനെയും അനുയായികളെയും പുറത്താക്കിയിട്ടുണ്ട്. 
 
ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കോ ഓര്‍ഡിനേറ്ററായ ഒ പനീര്‍സെല്‍വത്തിലേക്ക് വന്നുചേരുമെന്നാണ് വിവരം. എടപ്പാടി പളനിസ്വാമിയാണ് അസ്റ്റിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍. എന്നാല്‍ ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരും.
 
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുക. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും എടുക്കാനുമുളള അധികാരം ഇനി ഇവര്‍ക്കായിരിക്കുമെന്നാണ് വിവരം. ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശശികല തമിഴ്നാട് സർക്കാർ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ ഒ പനീര്‍ ശെല്‍വം ടിടിവി ദിനകരന്‍ Government Dinakaran Aiadmk Governor Sasikala Politics Edappadi Palaniswami

വാര്‍ത്ത

news

ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്; പക്ഷേ ആ ഒരു സംഭവം ഞങ്ങളെ അകറ്റി - ആഷിക് അബു പറയുന്നു

മഹാരാജാസിൽ പഠിക്കുന്ന സമയം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ദിലീപും അനുജനുമെന്ന് ...

news

നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പൾസർ സുനി; നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷാ 25,000 രൂപ നല്‍കിയെന്ന് മൊഴി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ...

news

ദിലീപിനെതിരായ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ആഷിക് അബു ? വെളിപ്പെടുത്തലുമായി അയാള്‍ !

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് സംവിധായകന്‍ ...

news

കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !; സുനി പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇനി കഴിയില്ല ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...