അഴുക്ക്ചാലില്‍ വീണ് ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിക്ക് പരുക്കേറ്റു

അഴുക്ക്ചാലില്‍ വീണ് ഗുജറാത്തിലെ ബി ജെ പി എംപിക്ക് പരുക്കേറ്റു. സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തീര്‍ക്കാനെത്തിയതായിരുന്നു ഗുജറാത്തിലെ ജലാരംനഗറില്‍ നിന്നുള്ള എംപിയായ പൂനംബെന്‍ ഹേമത്ഭായി. ആള്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ എട്ടടിയോള

വഡോദര, ബിജെപി, പൂനംബെന്‍ ഹേമഭായി Vadodhara, BJP, Punamben Hemabhai
വഡോദര| rahul balan| Last Modified തിങ്കള്‍, 16 മെയ് 2016 (13:46 IST)
അഴുക്ക്ചാലില്‍ വീണ് ഗുജറാത്തിലെ ബി ജെ പി എംപിക്ക് പരുക്കേറ്റു. സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തീര്‍ക്കാനെത്തിയതായിരുന്നു ഗുജറാത്തിലെ ജലാരംനഗറില്‍ നിന്നുള്ള എംപിയായ പൂനംബെന്‍ ഹേമത്ഭായി. ആള്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ എട്ടടിയോളം താഴ്ച്ചയുള്ള ഓവുചാലിലേക്ക് പൂനംബെന്‍ വീഴുകയായിരുന്നു.

എംപിയും കൂടെയുള്ളവരും അഴുക്ക്ചാലിന് മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ നിന്നാണ് സംസാരിച്ചിരുന്നത്. പഴകി ദ്രവിച്ചിരുന്ന സ്ലാബ് തകര്‍ന്നാണ് എംപിയും മറ്റുള്ളവരും അഴുക്ക്ചാലിലേക്ക് വീണത്. വീഴ്ച്ചയില്‍ എംപിയുടെ കാലിന് പരുക്കേറ്റു.

എംപിയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :