അമിത് ഷായുടെ മകനെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി !

ന്യൂഡല്‍ഹി, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:17 IST)

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദി സര്‍ക്കാര്‍ പദ്ധതി ബേട്ടി ബച്ചാവോ ബേട്ടാ ബച്ചാവോ ആയി മാറിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
 
മോദി അധികാരത്തിലെത്തിയ മുന്നു വര്‍ഷം കൊണ്ട് അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം 16,000 ഇരട്ടി വര്‍ധിച്ചെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ശേഷം വാര്‍ത്തയെ പ്രതിരോധിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ രംഗത്തെത്തിയതിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. 
 
പിയുഷ് ഗോയലിന്റെ പ്രസ്താവനയുടെ വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതേസമയം അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞദിവസം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിൽ വീ‍ണ്ടും തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് ...

news

'ഇവളുമാരുടെ പഠനം കഴിയുമ്പോൾ പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ച് വിട്ടിരിക്കും' - സ്ത്രീവിരുദ്ധ പോസ്റ്റുമായി യുവാവ്

വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ കന്യകാത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ...