രേണുക വേണു|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (08:17 IST)
മുസ്ലിം വിശ്വാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള വസ്ത്രധാരണ രീതിയാണ് ഹിജാബ്, ബുര്‍ഖ, പര്‍ദ്ദ എന്നിവയെല്ലാം. മുസ്ലിം മതവിശ്വാസികളായ സ്ത്രീകളാണ് ഈ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പലര്‍ക്കും സംശയമുണ്ട്.
മറ അല്ലെങ്കില്‍ മറവ് എന്നാണ് ഹിജാബ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം. തല മാത്രം മറയ്ക്കുന്ന രീതിയാണ് ഹിജാബ്. തല, കഴുത്ത് എന്നിവയാണ് ഹിജാബ് ധരിക്കുമ്പോള്‍ പ്രധാനമായും മറയ്ക്കുക. ചിലര്‍ ഹിജാബ് ധരിച്ച് നെഞ്ച് വരെ മറയ്ക്കുന്നതും കാണാം.
മുഖം മറയ്ക്കുന്ന രീതിയാണ് ബുര്‍ഖ. കണ്ണ് മാത്രം പുറത്ത് കാണിക്കുന്ന രീതിയില്‍ മുഖം മറയ്ക്കുന്ന മുസ്ലിം സ്ത്രീകളെ കണ്ടിട്ടില്ലേ? ഈ വസ്ത്ര ധാരണ രീതിയാണ് ബുര്‍ഖ. പര്‍ദ്ദ എന്നാല്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്ര ധാരണ രീതിയാണ്. പര്‍ദ്ദ ധരിക്കുമ്പോള്‍ സ്ത്രീയുടെ കൈപ്പത്തിയും കാലും മാത്രമേ പുറത്ത് കാണൂ.