പ്രസ്ഥാനമായി മാറിയ വലിയ കോയിത്തമ്പുരാന്‍

WEBDUNIA|
കേരള കാളിദാസന്‍

അഭിജ-്ഞാനശാകുന്തളം ആദ്യമായി വിവര്‍ത്തനം ചെയ്തതു വലിയകോയിത്തമ്പുരാനാണ്. ഈ വിവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളവര്‍മ്മയ്ക്ക് കേരള കാളിദാസന്‍ എന്ന പേര് വീണത്.

ചങ്ങനാശ്ശേരി ലക്ഷ്മീപുരത്ത് കൊട്ടാരത്തില്‍ 1845 ഫെബ്രുവരി 19 ന് ജ-നിച്ച തമ്പുരാന്‍ ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തിലും ഇംഗ്ളീഷിലും പാണ്ഡിത്യം സമ്പാദിച്ചു. സംസ്കൃത മലയാള സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി.

മാവേലിക്കര കൊട്ടാരത്തില്‍ നിന്നു തിരുവിതാംകൂര്‍ രാജ-കുടുംബത്തിലേക്ക് ദത്തെടുത്ത റാണി ലക്ഷീഭായിയെ പതിനാലാം വയസ്സില്‍ വിവാഹം ചെയ്ത അദ്ദേഹം വലിയകോയിത്തമ്പുരാനായി.

തിരുനാള്‍ പ്രബന്ധം, ശൃംഗാരമഞ്ജരിഭാണം, നക്ഷത്രമാല, പാദാരവിന്ദശതകം തുടങ്ങി ഒട്ടേറെ സംസ്കൃതകൃതികളും, ഹനുമദുദ്ഭവം, ധ്രുവചരിതം, പരശുരാമവിജയം തുടങ്ങിയ മലയാളം ആട്ടക്കഥകളും കേരളവര്‍മ്മ രചിച്ചു.

ഇടയ്ക്ക് അദ്ദേഹത്തിന് രാജ-ാവിന്‍റെ അപ്രീതിക്ക് പാത്രമാവേണ്ടി വന്നു അതാകട്ടെ പിന്നീട് അതീവ ഹൃദ്യമായ സന്ദേശ കാവ്യത്തിന്‍റെ പിറവിക്ക് കാരണമാവുകയും ചെയ്തു. ബന്ധനകാലത്തെ സ്മരിച്ച് എഴുതിയതാണ് പ്രസിദ്ധമായ മയൂരസന്ദേശം മണിപ്രവാള കാവ്യം. ആയില്യംതിരുനാള്‍ മഹാരാജ-ാവ് അദ്ദേഹത്തെ അലപ്പുഴ കൊട്ടാരത്തില്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവായി.

1050 കര്‍ക്കിടകം മുതല്‍ 15 മാസം അദ്ദേഹം അവിടെ ബന്ധനത്തില്‍ കഴിഞ്ഞു. പിന്നീട് അനന്തപ്പുരം കൊട്ടാരത്തില്‍ വീട്ടുതടങ്കലിലായി. ആയില്യം തിരുനാള്‍ മരിച്ച് വിശാഖം തിരുനാള്‍ ഭരണഭാരമേറ്റതിനെത്തുടര്‍ന്നാണ് വലിയ കോയിത്തമ്പുരാനെ 1055 ല്‍ മോചിപ്പിച്ചത്.

ഇക്കാലത്തദ്ദേഹം യമപ്രണാമശതകം തുടങ്ങിയ കൃതികള്‍ രചിച്ചു. സ്വതന്ത്രനായതിനുശേഷം പ്രധാനമായും സാഹിത്യരംഗത്താണ് വലിയ കോയിത്തമ്പുരാന്‍ വ്യാപരിച്ചത്. മഹച്ചരിതസംഗ്രഹം, ഇന്ത്യാചരിത്രകഥകള്‍, അക്ബര്‍ (നോവല്‍) എന്നിവ അക്കാലത്തെഴുതിയ കൃതികളാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :