മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കും, മമ്മൂട്ടിയും നിവിന്‍ പോളിയും ഒപ്പം!

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നിവിന്‍ പോളി, ജോഷി, മമ്മൂട്ടി
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (18:44 IST)
മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ടീം മടങ്ങിവന്ന ഒറ്റക്കാരണം കൊണ്ട് ഈ വര്‍ഷം മലയാള സിനിമാ പ്രേക്ഷകര്‍ തിയേറ്ററില്‍ ഇടിച്ചുകയറിക്കണ്ട സിനിമയായിരുന്നു ‘എന്നും എപ്പോഴും’. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമ വമ്പന്‍ ഹിറ്റൊന്നുമായില്ലെങ്കിലും ശരാശരി വിജയം നേടി. ഇത്തവണ ഓണത്തിന് ഈ സിനിമയാണ് ഏഷ്യാനെറ്റിന്‍റെ ഹൈലൈറ്റ്.
 
തിരുവോണദിനത്തിലാണ് ‘എന്നും എപ്പോഴും’ ഏഷ്യാനെറ്റില്‍ സം‌പ്രേക്ഷണം ചെയ്യുക. ഏഷ്യാനെറ്റിന്‍റെ മറ്റ് ചിത്രങ്ങള്‍ ഇവയാണ്:
 
ഒരു വടക്കന്‍ സെല്‍‌ഫി - നിവിന്‍ പോളി മഞ്ജിമ
ഓര്‍മയുണ്ടോ ഈ മുഖം - വിനീത് ശ്രീനിവാസന്‍, നമിത
തിങ്കള്‍മുതല്‍ വെള്ളിവരെ - ജയറാം, റിമി ടോമി
ആമയും മുയലും - ജയസൂര്യ, ഇന്നസെന്‍റ്
നഗരവാരിധി നടുവില്‍ ഞാന്‍ - ശ്രീനിവാസന്‍, സംഗീത
മണിരത്നം - ഫഹദ് ഫാസില്‍, രണ്‍ജി പണിക്കര്‍.
 
സൂര്യ ടിവിക്കും ഉണ്ട് വമ്പന്‍ ചിത്രങ്ങള്‍. ഓണദിനത്തില്‍ മമ്മൂട്ടി - നയന്‍‌താര ടീമിന്‍റെ ‘ഭാസ്കര്‍ ദി റാസ്കല്‍’ ആണ് സൂര്യ ടിവിയുടെ പ്രധാന സിനിമ. സൂര്യയുടെ മറ്റ് ചിത്രങ്ങള്‍:
 
ചന്ദ്രേട്ടന്‍ എവിടെയാ - ദിലീപ്, അനുശ്രീ
ഷീ ടാക്സി - അനൂപ് മേനോന്‍, കാവ്യ മാധവന്‍
ചിറകൊടിഞ്ഞ കിനാവുകള്‍ - ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍
100 ഡെയ്സ് ഓഫ് ലവ് - ദുല്‍ക്കര്‍ സല്‍മാന്‍, നിത്യ മേനോന്‍
 
മഴവില്‍ മനോരമയും വമ്പന്‍ സിനിമകളുമായി ഓണം ആഘോഷിക്കാനുണ്ട്. ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ - അമല പോള്‍ ചിത്രം ‘ലൈലാ ഓ ലൈലാ’ ആണ് മഴവില്‍ മനോരമയുടെ പ്രധാന സിനിമ. മഴവില്‍ മനോരമയുടെ മറ്റ് ഓണച്ചിത്രങ്ങള്‍:
 
ഇവന്‍ മര്യദരാമന്‍ - ദിലീപ്, നിക്കി ഗല്‍‌റാണി
വില്ലാളി വീരന്‍ - ദിലീപ്, നമിത
 
ഫ്ലവേഴ്സ് ചാനലിലൂടെ ‘നീന’യും അമൃത ടി വിയിലൂടെ ‘രസം’ എന്ന ഇന്ദ്രജിത്ത് - മോഹന്‍ലാല്‍ ചിത്രവും ഈ ഓണത്തിന് പ്രേക്ഷകരിലെത്തും.
 
കളമൊന്ന് മാറ്റിച്ചവിട്ടുകയാണ് കൈരളി ടിവി. കമല്‍ഹാസന്‍ നായകനായ ഉത്തമവില്ലന്‍, അജിത്തിന്‍റെ യെന്നൈ അറിന്താല്‍, കാര്‍ത്തിയുടെ കൊമ്പന്‍, മദ്രാസ് എന്നീ തമിഴ് ചിത്രങ്ങളുടെ മലയാളം പതിപ്പുകളുമായാണ് കൈരളി ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :