ലോഹം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (16:36 IST)
നീലകണ്ഠനോ, ഇന്ദുചൂഡനോ, ജഗന്നാഥനോ, കാര്‍ത്തികേയനോ? - ആരായിരിക്കും അവന്‍? ലോഹത്തിലെ നായകന്‍? ഈ ചോദ്യമാണ് ‘ലോഹം’ എന്ന രഞ്ജിത് - മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എന്നെ നയിച്ചത്. എന്നാല്‍ ഇവരാരുമല്ല സ്ക്രീനില്‍ വന്നത്. അവന്‍ ടാക്സി ഡ്രൈവര്‍ രാജു. രഞ്ജിത് സൃഷ്ടിച്ച കൊലകൊമ്പന്‍‌മാരുടെ ഫ്ലേവറൊന്നും ഈ കഥാപാത്രത്തില്‍ ചാര്‍ത്തിക്കൊടുക്കേണ്ട. കാരണം, ഇത് വേറൊരു സൃഷ്ടിയാണ്.
 
ഒരു രാവണപ്രഭുവോ ആറാം തമ്പുരാനോ പ്രതീക്ഷിച്ച് പോകുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത്ര വലിയ സദ്യയൊന്നും വിളമ്പാതെ, ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സമ്മാനിച്ചിരിക്കുകയാണ് രഞ്ജിത്. അതേ, നായകനുവേണ്ടി നിര്‍മ്മിക്കുന്ന കടുംനിറത്തിലുള്ള കഥാ സന്ദര്‍ഭങ്ങളല്ല, ഒരു ത്രില്ലറിന് ആവശ്യമായ ഇളം നിറങ്ങള്‍ മാത്രം തുന്നിച്ചേര്‍ത്തുണ്ടാക്കിയ ചിത്രമാണ് ലോഹം. രാവണപ്രഭു എഴുതിയ രഞ്ജിത്തല്ല, ചന്ദ്രോത്സവവും സ്പിരിറ്റുമൊക്കെ എഴുതിയ രഞ്ജിത്താണ് ഈ സിനിമയിലേത്.

അടുത്ത പേജില്‍ - എന്തിനാണ് അവര്‍ ആക്രമിക്കപ്പെടുന്നത്?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :