തിരക്കഥാകൃത്ത് പത്രം വായിച്ചു, മമ്മൂട്ടിക്കും മോഹന്‍ലാലും സൂപ്പര്‍ സിനിമകള്‍ പിറന്നു!

BIJU| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (15:11 IST)
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഏറ്റവും മികച്ച സിനിമകള്‍ എന്ന് പ്രേക്ഷകര്‍ ഏവരും സമ്മതിക്കുന്ന രണ്ടുചിത്രങ്ങളുടെ കഥകള്‍ ലഭിച്ചത് പത്രവാര്‍ത്തകളില്‍ നിന്നാണ്. രണ്ടും ലോഹിതദാസ് എഴുതിയ സിനിമകള്‍. ആദ്യത്തേത് ഭരതവും രണ്ടാമത്തേത് ഭൂതക്കണ്ണാടിയും!

സിബിക്കു വേണ്ടി അടുത്തതായി ചെയ്യുന്ന സിനിമയ്ക്ക് ഒരു കഥ ആലോചിച്ചുവച്ചു ലോഹി. എല്ലാ കാര്യങ്ങളും തീരുമാനിച്ചു. ആര്‍ട്ടിസ്റ്റുകളെ നിശ്ചയിച്ചു. മോഹന്‍ലാലും നെടുമുടിയും ഉര്‍വശിയും ഉള്‍പ്പടെയുള്ള താരനിര. ഷൂട്ടിംഗ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഥയ്ക്ക് പഴയ ഒരു സിനിമാക്കഥയോട് സാമ്യമുണ്ട് എന്ന് തിരിച്ചറിയുന്നു. ബാലചന്ദ്രമേനോന്‍റെ ഒരു സിനിമയുടെ കഥയുമായി വളരെ അടുത്ത സാമ്യം. അത് വലിയ ഞെട്ടലായിരുന്നു എല്ലാവര്‍ക്കും.

ഇനി എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങണം. പ്രൊജക്ട് വേണ്ടെന്നുവച്ചാല്‍ വലിയ നഷ്ടമുണ്ടാകും. എന്തായാലും കൂടുതല്‍ ആരെയും ഇക്കാര്യം അറിയിക്കാതെ മറ്റൊരു കഥ ആലോചിക്കാന്‍ സിബിയും ലോഹിയും തീരുമാനിച്ചു. അടുത്തിടെ കണ്ട ഒരു പത്രവാര്‍ത്ത ലോഹിയുടെ മനസില്‍ ഉടക്കിയിരുന്നു. അടുത്ത ബന്ധുവിന്‍റെ മരണവിവരം മറച്ചുവച്ചുകൊണ്ട് ഒരു വീട്ടില്‍ നടന്ന വിവാഹത്തിന്‍റെ വാര്‍ത്ത. അതിനൊപ്പം രണ്ട് സംഗീതജ്ഞരുടെ കഥയും കൂടി ചേര്‍ത്തുവച്ചപ്പോള്‍ മനസില്‍ നോവുപടര്‍ത്തുന്ന ഒരു കഥ പിറന്നു.

കല്ലൂര്‍ ഗോപിനാഥന്‍റെയും രാമനാഥന്‍റെയും ജീവിതത്തിലെ സംഘര്‍ഷഭൂമിയിലൂടെ നടക്കുന്ന പ്രേക്ഷകര്‍ക്കറിയുമോ അതു വെറും ഒരു ദിവസത്തിന്‍റെ ആയുസുകൊണ്ട് ലോഹിയെന്ന മാജിക്കുകാരന്‍ സൃഷ്ടിച്ച അത്ഭുതമാണെന്ന്. അതുകൊണ്ടുതന്നെയാണ് ഉര്‍വശി പറഞ്ഞത്, ശൂന്യതയില്‍ നിന്ന് ഒരു ‘ഭരതം’ സൃഷ്ടിക്കാന്‍ ലോഹിക്ക് മാത്രമേ കഴിയൂ എന്ന്.

ഭൂതക്കണ്ണാടിയും ഒരു പത്രവാര്‍ത്തയില്‍ നിന്ന് ലോഹിക്ക് ലഭിച്ചതാണ്. ഒരു അഭിമുഖത്തില്‍ ലോഹി തന്നെ അതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ആ വാക്കുകള്‍ ഇതാ:

‘‘തൃശൂര്‍ രാമനിലയത്തില്‍ പുതിയ ഒരു സിനിമ എഴുതുവാന്‍ വേണ്ടി താമസിക്കുകയായിരുന്നു ഞാന്‍. മൃഗയയും അമരവും കിരീടവുമൊക്കെ ഞാന്‍ എഴുതിയത് രാമനിലയത്തിലിരുന്നാണ്. മനസ്സ് എഴുത്തിന്‍റെ ഒരു വിളിക്ക് കാത്തുനില്‍ക്കുന്ന കാലം. ഒരു ദിവസം എന്തോ സാധനം പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസ് വെറുതെ മറിച്ചുനോക്കിയപ്പോള്‍ ഒരു വാര്‍ത്ത കണ്ണില്‍പ്പെട്ടു. അച്ചടിച്ച്, അച്ചടിച്ച് പ്രാധാന്യം നഷ്ടപ്പെട്ട പീഡന വാര്‍ത്തകളില്‍ ഒന്ന്. പ്രതികളുടെ എണ്ണം കുറവായതുകൊണ്ടായിരിക്കണം താരതമ്യേന ചെറിയ വാര്‍ത്തയാണ്. കൊല്ലപ്പെട്ട കുട്ടിയുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്. പക്ഷേ, ഭീകരമായി തോന്നിയത് പിടിവലി നടന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങളുടെയും ചോറ്റുപാത്രത്തില്‍നിന്ന് ചിതറിത്തെറിച്ച ചോറിന്‍റെയും ചിത്രമാണ്. ആ ഫോട്ടോ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്തുടര്‍ന്നു. പിന്നീട് ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നീണ്ടുകിടക്കുന്ന നഗ്നമായ രണ്ടുകാലുകള്‍ ഞാന്‍ കണ്ടു. അവയിലെ ചോരപ്പാടുകള്‍ കണ്ടു. അല്ലെങ്കില്‍ അങ്ങനെയൊരു ദൃശ്യത്തിലൂടെ ‘ഭൂതക്കണ്ണാടി’ എന്നിലേക്ക് സന്നിവേശിച്ചു. ആ ദൃശ്യം മനസ്സിലത്തെുമ്പോഴൊക്കെ പശ്ചാത്തലത്തില്‍ പട്ടികളുടെ മുരള്‍ച്ചയും മുറുമുറുപ്പും കേട്ടു. ആ ദൃശ്യം അതുപോല തന്നെ ‘ഭൂതക്കണ്ണാടി’യില്‍ ഉപയോഗിച്ചിട്ടുണ്ട്.’’



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി ...

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി മരിച്ചു; കേരളത്തിലെ ആദ്യത്തെ മരണമോ?
മൂവാറ്റുപുഴ വാഴക്കുളത്ത് ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് 58കാരന്‍ മരിച്ചു. വാഴക്കുളം ...

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ...

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.
റെയ്ഡ് സമയത്ത് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത വൻ തുക കണ്ടെത്തിയിരുന്നു. ഇവരുടെ ...

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് ...

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ കൊല്‍ക്കത്തയില്‍ നാട്ടുകാര്‍ തടഞ്ഞു, ഉള്ളില്‍ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്തയിലെ ഗംഗാ നദിയില്‍ മൃതദേഹം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും മകളെയും ...

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ ...

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്ക്
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് വെടിയുണ്ട തുളച്ചു ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...