‘ഭദ്രന്റെ ആ സിനിമ വേണ്ട, പണിയാകും’ - മോഹൻലാലിന് സുഹൃത്തുക്കളുടെ ഉപദേശം!

അപർണ| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:40 IST)
ആരാധകർ അല്ലാത്തവർ പോലും അദ്ദേഹത്തിന്റെ ഫാനായി മാറിയ, അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.

സ്ഫടികത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരം വന്ന സമയത്ത് അടുത്ത സുഹൃത്തുക്കളെല്ലാം എതിര്‍പ്പുമായി വന്നിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ അച്ഛനായ ചാക്കോ മാഷിന്റെ ഉടുപ്പിന്റെ കൈ വെട്ടുന്നതും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതും മുണ്ടൂരി അടിക്കുന്നതുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതിയായിരുന്നു സുഹൃത്തുക്കള്‍ എതിര്‍പ്പുമായി വന്നത്. എന്നാൽ, എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു മോഹൻലാൽ ആടുതോമ ഏറ്റെടുത്തതും ചിത്രം വമ്പൻ ഹിറ്റാക്കി കാണിച്ച് കൊടുത്തതും.

എന്നാല്‍ ഇപ്പോഴിതാ, പുതുമുഖ സംവിധായകനായ ബിജു ജെ. കട്ടക്കല്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി വരികെയാണ്. ബിജു ജെ. കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമെന്റം പിക്ചേഴ്സുമായി ചേര്‍ന്നിട്ടാണ് സ്ഫടികം 2 നിര്‍മ്മിക്കുന്നത്. സിനിമയ്‌ക്കെതിരെ സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :