ബോക്സോഫീസില്‍ സുഡാനി കൊടുങ്കാറ്റ്; സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഗംഭീര ഹിറ്റ്!

ബുധന്‍, 4 ഏപ്രില്‍ 2018 (14:18 IST)

സുഡാനി ഫ്രം നൈജീരിയ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, സക്കറിയ, സാമുവല്‍, പെപ്പെ, ആന്‍റണി വര്‍ഗീസ്, Sudani From Nigeria, Zacharia, Swathanthryam Ardharathriyil,  Samuel, Peppe, Antony Varghese

മലയാള സിനിമയില്‍ വല്ലപ്പോഴുമാണ് ചെറിയ ചിത്രങ്ങളുടെ വലിയ വിജയങ്ങള്‍ സംഭവിക്കുന്നത്. സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ അത്തരമൊരു സിനിമയാണ്. ആരും പ്രതീക്ഷിക്കാത്ത വിജയമാണ് ചിത്രം നേടുന്നത്.
 
റിലീസായി ആദ്യ ദിനങ്ങളില്‍ പതിഞ്ഞ തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന പേര് അത്രയൊന്നും മലയാളികളെ ആകര്‍ഷിക്കുന്ന ടൈറ്റിലുമായിരുന്നില്ല. എന്നാല്‍ രണ്ടാം ദിനം മുതല്‍ കളം മാറി. മൌത്ത് പബ്ലിസിറ്റി കൊണ്ട് ഒരു സിനിമ ബോക്സോഫീസില്‍ വമ്പന്‍ കുതിപ്പ് നടത്തുന്നതിനാണ് പിന്നീടുള്ള ദിവസങ്ങള്‍ സാക്‍ഷ്യം വഹിച്ചത്.
 
‘സുഡു’ ആയി അഭിനയിച്ച സാമുവലിന് ഒരു സൂപ്പര്‍താരത്തിന് ലഭിക്കുന്ന സ്വീകരണമാണ് ലഭിച്ചത്. പടം കോടികള്‍ വാരി വിസ്മയവിജയമായി. അതിനിടെ ചില വിവാദങ്ങള്‍ തലപൊക്കിയത് വിജയത്തിന്‍റെ മാറ്റ് അല്‍പ്പം കുറച്ചെങ്കിലും ബോക്സോഫീസ് പ്രകടനത്തിന് അതൊന്നും മങ്ങലേല്‍പ്പിച്ചില്ല.
 
ആദിയും ക്യാപ്ടനും പൂമരവുമൊക്കെ വമ്പന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇളം കാറ്റായ് വന്ന് സുഡാനി തരംഗം തീര്‍ക്കുന്നത്. സുഡാനി കളിക്കുന്ന സെന്‍ററുകളിലെല്ലാം ജനം ഇരമ്പിക്കയറുകയാണ്. സ്കൂളുകള്‍ പൂട്ടിയതോടെ കളക്ഷന്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഫുട്ബോള്‍ പ്രേമികള്‍ ക്യാപ്‌ടനിലൂടെയും സുഡാനിയിലൂടെയും തങ്ങളുടെ സന്തോഷ് ട്രോഫി ആഘോഷം ഗംഭീരമാക്കുമ്പോള്‍ മലയാള സിനിമയ്ക്ക് വീണ്ടും നല്ലകാലം വന്നിരിക്കുന്നു.
 
കഴിഞ്ഞ ദിവസം റിലീസായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ‘പെപ്പെ ഈസ് ബാക്ക്’ എന്ന പരസ്യവാചകവുമായി വന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുകയാണ് ആന്‍റണി വര്‍ഗീസ്. ടിനു പാപ്പച്ചന്‍ എന്ന നവാഗത സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത് മറ്റൊരു ഷോഷാങ്ക് റിഡം‌പ്ഷനാണ്.
 
ബോക്സോഫീസിലും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സുഡാനിക്ക് ലഭിച്ചതുപോലെയുള്ള മൌത്ത് പബ്ലിസിറ്റി ഈ സിനിമയുടെ വിജയത്തിലും നിര്‍ണായക പങ്കുവഹിക്കുന്നു. കാടും പടലും തല്ലാതെ ഒരു ക്ലീന്‍ ത്രില്ലറാണ് സംവിധായകന്‍ ഈ സിനിമയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഉത്തരമറിയാതെ മമ്മൂട്ടി ആരാധകര്‍; പരോളിന്റെ റിലീസ് വീണ്ടും മാറ്റി

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരോളിന്റെ റിലീസിംഗ് തിയതി വീണ്ടും മാറ്റി. ...

news

ഇക്കണ്ട പണിയെല്ലാം തന്നിട്ടും മനസിലായില്ലേ ഇയാള്‍ മലയാളിയാണെന്ന്?!

കരിയറില്‍ വലിയ കയറ്റിറക്കങ്ങള്‍ കണ്ട നടനാണ് ജയറാം. ഏറെ വര്‍ഷങ്ങളായി അദ്ദേഹം നായകനാകുന്ന ...

news

നസ്രിയ നിര്‍മ്മാതാവാകുന്നു, ആദ്യചിത്രം അമല്‍ നീരദ് സംവിധാനം ചെയ്യും!

ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന നസ്രിയ ഇപ്പോള്‍ ...

news

തൊണ്ടിമുതലിൽ സൗബിൻ അഭിനയിക്കാതിരുന്നതിന് കാരണമുണ്ട്!

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഏറെ ശ്രദ്ധ ...

Widgets Magazine