സുഡുമോന്റെ പ്രതിഫലം മുഴുവന്‍ കൊടുത്തതാണ്: സമീര്‍ താഹിറിന്റെ പിതാവ്

സുഡുമോന്‍ പറയുന്നത് സത്യമല്ല

അപര്‍ണ| Last Modified ശനി, 31 മാര്‍ച്ച് 2018 (13:55 IST)
സുഡാനി ഫ്രം നൈജിരിയയില്‍ പ്രധാനവേഷം ചെയ്ത നൈജീരിയന്‍ താരം സാമുവല്‍ ആബിയോള റോബിന്‍സന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സമീര്‍ താഹിറിന്റെ പിതാവും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹെഡുമായ താഹിര്‍ യൂസഫ്. സാമുവലുമായി കരാറൊപ്പിട്ട മുഴുവന്‍ തുകയും നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു തരത്തിലുമുള്ള വംശീയ വിവേചനവും കാട്ടിയിട്ടില്ല. സാമുവലിന് ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രത്യേക താമസ സൗകര്യം പോലും ഒരുക്കിയിരുന്നു. ലാഭക്കണക്കുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും താഹിര്‍ യൂസഫ് വ്യക്തമാക്കി.

സക്കരിയ സംവിധാനം ചെയ്ത ‘സുഡാനിയ ഫ്രം നൈജീരിയ’ എന്ന ചിത്രം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നതിനിടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. കേരളത്തില്‍ തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം ഫെസ്ബുക്കില്‍ കുറിച്ചു. നിറത്തിന്റെ പേരില്‍ ചില മാറ്റി നിര്‍ത്തലുകള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും സാമുവല്‍ കുറിച്ചു. താന്‍ ഒരു കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്ക് അവര്‍ വളരെ കുറച്ച് പണം മാത്രമാണ് തന്നതെന്നും ഇത് തനിക്ക് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ചിത്രത്തിന്റെ സംവിധായകനായ സക്കരിയ വളരെ നല്ല മനുഷ്യനാണെന്നും തന്നെ സഹായിക്കാന്‍ നിരവധി തവണ ശ്രമിച്ചുവെന്നും പണം മുടക്കുന്നത് മറ്റാളുകള്‍ ആയതിനാല്‍ സക്കരിയക്ക് അതിന് സാധിച്ചില്ലെന്നും സാമുവല്‍ പറഞ്ഞു. സിനിമ ഹിറ്റാവുകയാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തിയിട്ടും അവര്‍ അവരുടെ വാക്ക് പാലിച്ചില്ലെന്ന് സുഡു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :