റിലീസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നേറ്റം നടത്തിയ വര്‍ഷമായിരുന്നു 2012. ക്വാളിറ്റിയുള്ള സിനിമകളുടെ എണ്ണവും വര്‍ദ്ധിച്ചു എന്ന് സന്തോഷപൂര്‍വം പറയാം. ന്യൂ ജനറേഷന് സിനിമകളെന്ന പേരില്‍ ചില തട്ടിപ്പ് ചിത്രങ്ങള്‍ വന്നതൊഴിച്ചാല്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം എന്തുകൊണ്ടും പ്രതീക്ഷ നല്കുന്നു. സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലും ദിലീപും മിന്നിത്തിളങ്ങി. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ താരപദവി തന്നെ പരുങ്ങലിലായി. സുരേഷ്ഗോപി ഒരു ചാനല്‍ ഷോയിലും മമ്മൂട്ടിക്കൊപ്പം ഒരു ബിഗ്ബജറ്റ് ചിത്രത്തിലും മാത്രമായി ഒതുങ്ങി. ജയറാമിന് നേട്ടമുണ്ടാക്കാനായില്ല. പൃഥ്വിരാജും തന്റെ താരപദവി തകര്‍ക്കുന്ന ചിത്രങ്ങളില്‍ സജീവമായിരുന്നു, അതിന് അപവാദമായി ഒരു സിനിമ മാത്രം.