മമ്മൂട്ടിയുടെ കണ്ണൊന്ന് നിറഞ്ഞാൽ കളി മാറും!

ചൊവ്വ, 3 ജനുവരി 2017 (11:14 IST)

Widgets Magazine
Mammootty, Sibi Malayil, Raja2, Joshiy, Lohithadas, Jayaram, Mohanlal, മമ്മൂട്ടി, സിബി മലയിൽ, രാജ 2, ജോഷി, ലോഹിതദാസ്, ജയറാം, മോഹൻലാൽ

അത് സിനിമാക്കാർക്കിടയിൽ പരക്കെയുള്ള ഒരു വിശ്വാസമാണ്. മമ്മൂട്ടിയുടെ സെൻറിമെൻറ്സ് സീനുകൾ സിനിമയിലുണ്ടെങ്കിൽ പടം വമ്പൻ ഹിറ്റാകും. ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കണ്ണുകൾ നിറയുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ ആ സിനിമ തരംഗം തന്നെ സൃഷ്ടിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അതാണ് മലയാള സിനിമയിലെ ഒരു രീതി.
 
ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോൾ 'കഥ പറയുമ്പോൾ' എന്ന സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് നമ്മൾ കണ്ടതാണ്. ക്ലൈമാക്സ് വരെ വെറും സാധാരണ സിനിമയായിരുന്ന കഥ പറയുമ്പോൾ ക്ലൈമാക്സിൽ മമ്മൂട്ടി കരഞ്ഞതോടെ മെഗാഹിറ്റായി മാറുകയായിരുന്നു. മമ്മൂട്ടി കരഞ്ഞാൽ പടം ഹിറ്റാകും എന്നതിന് ഒരു കാരണം കൂടിയുണ്ട്.
 
കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു കുടുംബാംഗത്തേപ്പോലെ ഏവർക്കും പ്രിയപ്പെട്ടവൻ. ആ മമ്മൂട്ടി കരഞ്ഞാൽ സ്ത്രീകളും കുട്ടികളും കരയുമെന്ന് തീർച്ച. അതോടെ പടം ഫാമിലി ഹിറ്റായി മാറുന്നു.
 
കഥ പറയുമ്പോൾ, അമരം, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, സന്ദർഭം, തനിയാവർത്തനം, കാഴ്‌ച, കൗരവർ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. സെൻറി സീനുകൾ ഇത്രയും ഗംഭീരമാക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം!Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പ്രഭുദേവ, പീറ്റർ ഹെയ്‌ൻ, പ്രീതി സിൻറ - 'രാജ 2' ഇപ്പൊഴേ മെഗാഹിറ്റ് !

രാജ 2ൻറെ വിശേഷങ്ങളാൽ നിറയുകയാണ് മലയാള സിനിമാലോകം. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ...

news

പൃഥ്വിരാജ് ഉണ്ടാകില്ല! കഥയും മാറും!

മമ്മൂട്ടി - രഞ്ജിത് ടീം ഒന്നിക്കുന്ന പുത്തൻപണം ആദ്യം മുതലേ വാർത്തകളിൽ ഇടംപിടിച്ച ...

news

രാജ 2: മമ്മൂട്ടിക്ക് നായിക പ്രീതി സിൻറ ? !

രാജ 2നെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോൾ ആകാശം മുട്ടെ ഉയരത്തിലാണ്. പുലിമുരുകൻ ടീമിൻറെ ...

news

2017ന്‍റെ രാജാവ് മമ്മൂട്ടി തന്നെ, പ്രതീക്ഷിക്കുന്നത് 300 കോടിയിലധികം കളക്ഷന്‍ !

2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. ...

Widgets Magazine