പൃഥ്വിരാജ് ഉണ്ടാകില്ല! കഥയും മാറും!

ചൊവ്വ, 3 ജനുവരി 2017 (10:28 IST)

Widgets Magazine

മമ്മൂട്ടി - രഞ്ജിത് ടീം ഒന്നിക്കുന്ന പുത്തൻപണം ആദ്യം മുതലേ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ്. കാസർഗോഡ് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി ലുക്ക് കൊണ്ട് ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാ‌ണ്. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്ന് പൃഥ്വിരാജ് അതിഥിയായി എത്തുന്നു എന്നാണ്. മറ്റൊന്ന്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയുടെ അടുത്ത ഭാഗമാണ് പുത്തന്‍പണമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, ഇതുരണ്ടും സത്യമല്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
 
പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് 2011ല്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമേയം വസ്തുക്കച്ചവടവും ദല്ലാള്‍ ജീവിതവുമൊക്കെയായിരുന്നു. ഏത് വഴിയിലൂടെയും സമ്പാദിക്കുന്ന പണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവനായിരുന്നു അതിലെ നായകന്‍. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വി അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെപിയായി പൃഥ്വി തന്നെ അതിഥി വേഷത്തില്‍ പുത്തന്‍പണത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ലേയെന്നായിരുന്നു ആരാധകരുടെ സംശയം.
 
ഇന്ത്യന്‍ റുപ്പിയുടെ പ്രമേയത്തുടര്‍ച്ചയാണ് പുത്തന്‍ പണമെന്നാണ് അറിയുന്നത്. ഇന്ത്യൻ റുപ്പിയുടെ കഥയല്ല, കഥാപാത്രവുമല്ല. മമ്മൂട്ടിയുമൊത്ത് മുന്‍പ് ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരിമാണിക്യം എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാവും പുത്തന്‍ പണമെന്നാണ് രഞ്ജിത്തിന്റെ വാഗ്ദാനം.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രാജ 2: മമ്മൂട്ടിക്ക് നായിക പ്രീതി സിൻറ ? !

രാജ 2നെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോൾ ആകാശം മുട്ടെ ഉയരത്തിലാണ്. പുലിമുരുകൻ ടീമിൻറെ ...

news

2017ന്‍റെ രാജാവ് മമ്മൂട്ടി തന്നെ, പ്രതീക്ഷിക്കുന്നത് 300 കോടിയിലധികം കളക്ഷന്‍ !

2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. ...

news

കാഴ്ചയില്ലാത്ത തനിക്ക് രണ്ട് കണ്ണുകൾ ലഭിച്ചുവെന്ന് വൈക്കം വിജയലക്ഷ്മി

മലയാളികളുടെ മനം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മി വിവാഹിതയാകാൻ ...

news

ലിബർട്ടി എന്ന വാക്കിന്റെ അർത്ഥം ഫാസിസം എന്നല്ലേ?; ലിബർട്ടി ബഷീറിനെതിരെ എൻ എസ് മാധവൻ

മലയാള സിനിമ പ്രതിസന്ധിയുടെ നടുക്കളത്തിലാണ്. അന്യഭാഷാസിനിമകളെ സപ്പോർട്ട് ചെയ്ത് തീയേറ്റർ ...

Widgets Magazine