ബോക്സോഫീസില്‍ മമ്മൂട്ടിയുടെ ഇടിവെട്ട് പ്രകടനം, പടം ഓടിയത് 300 ദിവസം!

Mammootty, Hitler, The Great Father, Siddiq, Lal, Sobhana, മമ്മൂട്ടി, ഹിറ്റ്‌ലര്‍, ദി ഗ്രേറ്റ്ഫാദര്‍, സിദ്ദിക്ക്, ലാല്‍, ശോഭന
BIJU| Last Modified വെള്ളി, 23 ജൂണ്‍ 2017 (16:51 IST)
സിദ്ദിക്ക്-ലാല്‍ എന്ന കൂട്ടുകെട്ടില്‍ നിന്ന് മാറി സിദ്ദിക്ക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹിറ്റ്‌ലര്‍’. മമ്മൂട്ടി നായകനായ ചിത്രം നിര്‍മ്മിച്ചത് ലാല്‍ ആയിരുന്നു. 1996ല്‍ റിലീസായ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

കേരളത്തിലെ തിയേറ്ററുകളില്‍ 300 ദിവസമാണ് ഹിറ്റ്‌ലര്‍ തകര്‍ത്തോടിയത്. അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഹിറ്റ്‌ലര്‍ തിരുത്തി.

ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടി എന്ന മമ്മൂട്ടിക്കഥാപാത്രവും അഞ്ച് സഹോദരിമാരുമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. സൂപ്പര്‍ കോമഡിരംഗങ്ങളും സംഘര്‍ഷഭരിതമായ കഥയും നല്ല ആക്ഷനും സിനിമയുടെ പ്രത്യേകതയായി. എല്ലാ ജനറേഷനിലുമുള്ള പ്രേക്ഷകരെ ചിത്രം ആകര്‍ഷിച്ചു.

മമ്മൂട്ടിയുടെ നായികയായി എത്തിയ ഹിറ്റ്‌ലറില്‍ എസ് പി വെങ്കിടേഷ് ഈണമിട്ട എല്ലാ ഗാനങ്ങളും ഹിറ്റായി. തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും ചിത്രം റീമേക്ക് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :