മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ 100 കോടി കടന്നോ?

Mammootty, The Great Father, Haneef Adeni, Drishyam, Pulimurugan, Mohanlal, മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, ഹനീഫ് അദേനി, ദൃശ്യം, പുലിമുരുകന്‍, മോഹന്‍ലാല്‍
BIJU| Last Modified ബുധന്‍, 21 ജൂണ്‍ 2017 (18:58 IST)
മമ്മൂട്ടി നായകനായ ഹനീഫ് അദേനി ചിത്രം ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. പുലിമുരുകനെപ്പോലെ തന്നെ മലയാളികള്‍ ആഘോഷമാക്കിയ സിനിമ മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്.

ഈ സിനിമയുടെ മൊത്തം കളക്ഷന്‍ എത്രയാണെന്നതിനെച്ചൊല്ലി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ചിത്രം ദൃശ്യത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്തെന്നും നിലവില്‍ പുലിമുരുകന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗ്രേറ്റ്ഫാദറെന്നുമണ് ഒരു വാദം. എന്നാല്‍ ദൃശ്യത്തിന്‍റെ കേരളത്തിലെ കളക്ഷനെയാണ് ഗ്രേറ്റ്ഫാദര്‍ മറികടന്നതെന്നും അതും ടോട്ടല്‍ കളക്ഷന്‍റെ റെക്കോര്‍ഡുമായി ബന്ധമൊന്നുമില്ലെന്നും മറുവാദവുമുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. എന്നാല്‍ സിനിമയുടെ മൊത്തം കളക്ഷന്‍ നൂറുകോടി കടന്നെന്ന സംശയം പല ആരാധകരും ഉയര്‍ത്തുന്നുണ്ട്. അതില്‍ വാസ്തവമില്ലെന്നും മലയാളത്തില്‍ ഒരു 100 കോടി ചിത്രമേയുള്ളൂ, അത് പുലിമുരുകനാണെന്നും മോഹന്‍ലാല്‍ ആരാധകരും പറയുന്നു.

വെറും ആറുകോടി രൂപ മുടക്കി നിര്‍മ്മിച്ച ദി ഗ്രേറ്റ്ഫാദര്‍ ഒരു ഫാമിലി ത്രില്ലറായിരുന്നു. പൃഥ്വിരാജ് നിര്‍മ്മിച്ച ചിത്രത്തില്‍ ആര്യയും സ്നേഹയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :