ബാര്‍ബറ-കല്‍പ്പനിക നോവല്‍ പ്രപഞ്ചത്തിന്‍റെ ഉടമ

WEBDUNIA|
അച്ഛന്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചതോടെ ബാര്‍ബറയുടെ സുഖലോലുപമായ ജീവിതത്തിന് അറുതി വന്നു. അമ്മ വസ്ത്രവ്യാപാരം നടത്തിയാണ് മക്കളെ പോറ്റിയത്.

മാല്‍വണ്‍ ഗേള്‍സ് കോലേജ-ില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാര്‍ബറ പത്രപ്രവര്‍ത്തകയും ഗോസിപ് കോളം എഴുത്തുകാരിയുമായി മാറി. 22 കാം വയസില്‍ ആദ്യ നോവലായ ജ-ിഗ്സോ പ്രസിദ്ധീകരിച്ചു.

1927 ല്‍ അലക്സാണ്ടര്‍ മക് കോര്‍ഡല്‍ എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചെങ്കിലും ഒന്‍പത് കൊല്ലം കൊണ്ട് ആ ബന്ധം തകര്‍ന്നു. ഇരു കൂട്ടരും അവിഹിത ബന്ധം ആരോപിച്ചാണ് വിവാഹ മോചനം നേടിയത്.

അവിഹിതക്കാരുടെ പട്ടികയില്‍ ഭര്‍ത്താവ് പേരു ചേര്‍ത്തിരുന്ന ഹഗ് മക് കോര്‍ക്വഡല്‍ എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനെയാണ് ബാര്‍ബറ പിന്നീട് വിവാഹം ചെയ്തത്.

ബാര്‍ബറയുടെ മകള്‍ റെയ്നെ പിന്നീട് പ്രിന്‍സസ് ഡയാനയുടെ വളര്‍ത്തമ്മയായി മാറി. ഹ്യുഗ് മക് കോര്‍ക്വഡലില്‍ നിന്ന് ബാര്‍ബറയ്ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :