നെരൂദയില്ലാത്ത ലോകം

WEBDUNIA|
കാന്‍റോ ജനറല്‍

മഹാഭാരതത്തിനും മറ്റു ഇതിഹാസ കാവ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ബൃഹദ്കാവ്യമാണ് നെരൂദയുടെ കാന്‍റേ ജനറല്‍. മാനവരാശിയുടെ പ്രത്യേകിച്ച് അമേരിക്കയിലെ മനുഷ്യരുടെ സാമൂഹിക ചരിത്രമാണ് ഈ കൃതിയുടെ ഇതിവൃത്തം.

1925 ല്‍ നോബല്‍ സമ്മാനം നേടിയ ഗബ്രിയേല മിസ്ട്രല്‍ എന്ന അധ്യാപികയാണ് നെരൂദയിലെ കവിയെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയത്. 1924 ല്‍ ആണ് നെരൂദ തന്‍റെ തന്നെ ആദ്യത്തെ കവിതാസമാഹാരമായ ഇരുപത് പ്രണയഗീതങ്ങളും ഒരു നിരാശാഗീതവും പ്രസിദ്ധീകരിച്ചത്. ഇതാകട്ടെ അക്കാലത്തെ ജനകീയ കാവ്യങ്ങളായി മാറുകയും ചെയ്തു.

നോബല്‍ സമ്മാനം

1971 ല്‍ നെരൂദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ബാല്യകാലത്തു തന്നെ സ്വാധീനിച്ച ചെക്ക് കവി ജാന്‍ നെരൂദയില്‍ ആകൃഷ്ടനായി അദ്ദേഹം പാബ്ളോ നെരൂദ എന്ന തൂലികനാമം സ്വീകരിക്കുകയാണ് ഉണ്ടായത്.

ചിലിയുടെ നയതന്ത്രജ്ഞസ്ഥാനവുമായി നെരൂദയെ ഏതാണ്ട് 25-ാം വയസ്സില്‍ തന്നെ ചിലി സര്‍ക്കാര്‍ ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് അയച്ചു. ഈ രാജ്യങ്ങളിലെ ജീവിതം, സംസ്കാരം, ചരിത്രം, രാഷ്ട്രീയ ചരിത്രം എന്നിവ നല്‍കിയ അറിവും ഉള്‍ക്കാഴ്ചയും നെരൂദയിലെ സദ്ഭാവനകളെ പ്രചോദിപ്പിച്ചു; ആദര്‍ശപരമായ പ്രതിജ്ഞാബദ്ധതയെ പ്രതിഷ്ഠിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :