നാലാങ്കല്‍ കൃഷ്‌ണപിള്ള

WEBDUNIA|
സര്‍ക്കസ്‌ താര
നാലാങ്കല്‍ കൃഷ്‌ണപിള്ള

(ഡിസംബറിലെ മഞ്ഞുതുള്ളികളില്‍ (1979) നിന്നെടുത്ത കവിതയാണ്‌ .
ആ കവിതയുടെ തുടക്കം.)

കബനീ നദിയിലൂടൊഴുകിയൊരു ജഡം
കസവു കീറിപ്പോയ മന്ത്രികോടിയെപ്പോല

"മേഫ്ളവര്‍' മരം പൊട്ടിച്ചിരിച്ചു; വസുന്ധര
മേനിയില്‍ വീണ്ടും ചാര്‍ത്തി ഹരിദ്വര്‍ണ്ണമാം സാരി

ഗുല്‍മോഹര്‍ദ്രുമരാജി, പാതയില്‍ നീങ്ങുന്നോരെ
സാകൂതം, കടാക്ഷിച്ചു, പട്ടുലേസുകള്‍ വീശി

മറന്നേ പോയ ഗാനശകലം കണ്ടെത്തുന്നു.
പറവക്കൂട്ടം, വിടവാങ്ങി ഫാല്‍ഗുനമാസം ......

മൈതാനമദ്ധ്യേ സര്‍ക്കസ്‌ കൂടാരം തലപൊക്കി
പ്രാതലിന്‍ശേഷം പക്ഷംവിരുത്തും പരുന്തുപോല്‍

ആനയും കരടിയും മൃഗേന്ദ്രന്‍, ചിംപാന്‍സിയും
കാനനമുഖമന്ദ്ര പേര്‍ത്തുമാ "ടെന്‍റി'ന്നേകി

സിരകള്‍ തരിപ്പിക്കുമവതന്‍ പ്രകടന
പരിപാടിയെച്ചൊല്ലിപ്പറന്നു നോട്ടീസുകള്‍

ജീവനെപ്പണയം വച്ച സംഖ്യമഭ്യാസിക-
ളാവേശകരങ്ങളാം കാഴ്‌ച കണ്ണിനു വെയ്ക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :