ഡാന്‍ ബ്രൌണിന്റെ ‘ലോസ്‌റ്റ് സിംബല്‍’ ചൊവ്വാഴ്‌ച

Dan Brown
PRO
PRO
തുടര്‍ച്ചയായ രണ്ടു ‘ബ്രൌണ്‍‘ സിനിമകളിലും ബ്രൌണിന്‍റെ പ്രിയപ്പെട്ട കഥാപാത്രം റോബര്‍ട്ട് ലാങ്‌ടണെ വെള്ളിത്തിരയിലെത്തിച്ചത് വിഖ്യാത നടന്‍ ടോം ഹാങ്ക്‌സ് ആയിരുന്നു. ‘ലോസ്‌റ്റ് സിംബലി’ലും ടോം ഹാങ്ക്‌സ് ആയിരിക്കും നായക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ട് സിനിമകളിലും, റോബര്‍ട്ട് ലാങ്‌ട്ണ് ജീവന്‍ നല്‌കിയ ഹാങ്ക്‌സിന് പുതിയ കഥയെക്കുറിച്ചറിയില്ലെങ്കിലും സിനിമ ഒരു ത്രില്ലിങ് എക്‌സ്‌പീരിയന്‍സ് ആയിരിക്കുമെന്ന് അറിയാം.

ന്യൂഹാംഷെയറിലെ എക്സെറ്റര്‍ എന്ന പട്ടണത്തില്‍ 1964 ജൂണ്‍ 22നാണ് ഡാന്‍ ബ്രൌണിന്‍റെ ജനനം. പിതാവ് റിച്ചാര്‍ഡ് ജി ബ്രൌണ്‍ ഗണിതശാസ്‌ത്രജ്ഞനായിരുന്നു, അമ്മ സംഗീതജ്ഞയും. പഠനകാലത്തു തന്ന കലാരംഗത്തു ശ്രദ്ധേയനയ ബ്രൌണ്‍ 1990കളില്‍ ഏതാനും സംഗീത ശില്പങ്ങള്‍ പുറത്തിറക്കിയെങ്കിലും വിജയിച്ചില്ല. ഗാനരചയിതാവായും പിയാനോ വായനക്കാരനായും ഭാഗ്യം പരീക്ഷിക്കുവാന്‍ 1991-ല്‍ ഹോളിവുഡിലേക്ക് ചേക്കേറി. അതും ക്ലിക്കായില്ല.

തുടര്‍ന്ന്, ലൊസ് ഏഞ്ചല്‍സിലെ നാഷണല്‍ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയില്‍ അംഗമായ ബ്രൌണ്‍ അതില്‍ സജീവപങ്കാളിയായി. ഇവിടെ വച്ച് തന്നേക്കള്‍ പന്ത്രണ്ടു വയസ് മൂത്ത ബ്ലൈത്ത് ന്യൂലണ്‍ എന്ന സ്ത്രീയെ പരിചയപ്പെട്ടു. ബ്രൌണിന് പരിപൂര്‍ണ പിന്തുണ നല്‌കിയിരുന്ന ഇവര്‍ ബ്രൌണിന്‍റെ സംരംഭങ്ങള്‍ പൊതുജനശ്രദ്ധയില്‍ എത്തിക്കുവാന്‍ ഏറെ അധ്വാനിക്കുകയും ചെയ്‌തു. ഈ പരിചയം ഇവരുടെ വിവാഹത്തിലെത്തി. എഴുത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഭാര്യയാണ് ബ്രൌണിന് കരുത്തായത്.

1993-ല്‍ ന്യൂഹാംഷെയറില്‍ തിരിച്ചെത്തിയ ബ്രൌണ്‍ തന്‍റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റര്‍ അക്കാദമിയില്‍ അദ്ധ്യാപകനായി ജോലിനോക്കി. 1996-ല്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാന്‍ ബ്രൌണ്‍ മുഴുവന്‍ സമയ എഴുത്തുകാരനായി മാറി. 1998-ല്‍ “ഡിജിറ്റല്‍ ഫോര്‍ട്രെസ്” എന്ന ആദ്യ നോവല്‍ പുറത്തിറക്കി. 2000-ല്‍ “ഏഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ്”, 2001-ല്‍ “ഡിസപ്ഷന്‍ പോയിന്‍റ്” എന്നീ നോവലുകള്‍ക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല.

2003-ല്‍ “ദ് ഡാവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌണ്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറക്കിയ ആഴ്ചതന്നെ ഈ നോവല്‍ ന്യൂയോര്‍ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം കണ്ടെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 2004-ല്‍ ബ്രൌണിന്‍റെ നാലു നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു.

ഡാന്‍ ബ്രൌണിന്‍റെ പ്രശസ്‌ത നോവലുകള്‍

ഡിജിറ്റല്‍ ഫോര്‍ട്രസ് (1998)
ഏഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ് (2000)
ഡിസപ്ഷന്‍ പോയിന്‍റ് (2001)
WEBDUNIA|
ദ ഡാവിഞ്ചി കോഡ് (2003)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :